മുംബൈ: ഹൃദയാഘാതം മൂലം ഒരു ദിവസം 27 മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഈ റിപ്പോർട്ട് പുറത്തുവിട്ടത് മുംബൈ നഗരസഭയുടെ ആരോഗ്യവിഭാഗമാണ്. ഓരോ 55 മിനിട്ടിലും ഒരു മരണം സംഭവിക്കുവെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.
സെപ്റ്റംബർ 29 ലോക ആരോഗ്യദിനമായിരുന്നു. ഈ ദിനത്തോടനുബന്ധിച്ചാണ് ആരോഗ്യവിഭാഗം റിപ്പോർട്ട് പുറത്തുവിട്ടത്. ഹൃദയാഘാതം മൂലം 2022-ൽ 10 ശതമാനം മരണങ്ങൾ നഗരത്തിൽ സംഭവിച്ചിട്ടുണ്ട്. 2023 ൽ ഇത് ഉയർന്നു 11ശതമാനായി. രക്തസമ്മർദം, പ്രമേഹം എന്നിവ 40 വയസിൽ താഴെ ഉള്ളവരിലാണ് കൂടുതലായി കാണപ്പെടുന്നത്.
കഴിഞ്ഞ 18 മാസത്തിൽ 21.6 ലക്ഷം ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഡോർ ടു ഡോർ സ്ക്രീനിംഗ് പ്രോഗ്രാമിൽ ഉയർന്ന രക്തമർദ്ദം ഉണ്ടെന്ന് അറിയാത്ത 18000 ആളുകളെ കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദം ഉള്ളത് 18 മുതൽ 69 വയസ്സുക്കാരിലാന്നെന്നും അത് 34 ശതമാനമാണെന്ന് കണ്ടെത്തി. 18 ശതമാനം ആളുകൾക്ക് പ്രമേഹം ഉണ്ടെന്നും 21 ശതമാനം പേർക്ക് കൊളസ്‌ട്രോൾ ഉണ്ടെന്നും സർവേയിൽ പറയുന്നു.