ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം. ദിൻജിത്ത് അയ്യാത്താൻ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ അപ്രതീക്ഷിത വിജയം നേടി മുന്നോറി കൊണ്ടിരിക്കുകയാണ്. ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവുമായി മുൻ തൃശൂർ എംഎൽഎ ടിഎൻ പ്രതാപൻ.
തളിക്കുളത്ത് പുതിയ സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു പ്രതാപന് ആസിഫിനെ കാണാനായുള്ള അവസരം ലഭിച്ചത്. അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ, ‘നമ്മുടെ നാട്ടിൽ ഇത്രയും പ്രിയപ്പെട്ട ഒരാൾ വന്നിട്ട് കാണാതിരുന്നത് എങ്ങനെയാണ്! ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു തളിക്കുളത്ത് ആസിഫ് അലി.
ഷോട്ടുകൾക്കിടയിലെ വിശ്രമവേളയിലാണ് പരസ്പ്പരം കാണാനും സംസാരിക്കാനും അവസരം ലഭിച്ചത് ഇത് കഥാപാത്രമായി മാറാനുള്ള അഭിനേതാക്കളുടെ ശ്രമങ്ങളെ ബാധിക്കുമോന്നായിരുന്നു എന്റെ ആശങ്ക. പക്ഷെ, ഷൂട്ടിങ്ങിനിടെ ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളൂ എന്നും, ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും ആസിഫ് പറഞ്ഞപ്പോൾ ആ ആശങ്ക മാറി. സംസാരത്തിനിടയിൽ ആസിഫ് പറഞ്ഞത് എത്രത്തോളം ശരിയാണെന്ന് എനിക്ക് മനസിലായി കാരണം അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു ’താര’ത്തെ കാണുക എളുപ്പമല്ല. പ്രതാപൻ കൂട്ടിച്ചേർത്തു.
ഇതേ തുടർന്ന്, പ്രതാപന്റെ ഈ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി.