മഹാരാഷ്ട്ര: താനെയില്‍ കൈബ്രാഞ്ച് യൂണിറ്റ് ആമ്പര്‍ഗ്രീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ താനെ ക്രൈംബ്രാഞ്ചിന്റെ കല്യാണ്‍ യൂണിറ്റ് ആണ് 6.20 കോടി രൂപ വിലമതിക്കുന്ന 5.6 കിലോഗ്രാം ആംബര്‍ഗ്രിസ് (തിമിംഗലം ഛര്‍ദ്ദി) പിടിച്ചെടുത്തത്. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അനില്‍ ഭോസാലെ, അങ്കുഷ് ശങ്കര്‍ മാലി, ലക്ഷ്മണ്‍ ശങ്കര്‍ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. പ്രതികള്‍ താനെ പൈപ്പ്ലൈന്‍ റോഡില്‍ നിന്ന് ബദ്ലാപൂരിലേക്ക് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.വിവരമറിഞ്ഞ് പോലീസ് നടത്തിയ തെരച്ചിലില്‍ ആണ് പതികളെ പിടികൂടിയത്.
മൂന്ന് പ്രതികളെയും ചൊവ്വാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി അവര്‍ അറിയിച്ചു. തിമിംഗലങ്ങളുടെ ഛര്‍ദ്ദി ആണ് ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വ മായിട്ടാണ് ഇത് ലഭ്യമാകുന്നത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ വില ലഭിക്കുക. ഖരരൂപത്തില്‍ ആണ് ഇത് കാണപ്പെടുക.
തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്.