
CinemaNewsSocial Media
ഇവന്മാരിത് ചിരിപ്പിച്ച് കൊല്ലും ; വൈറലായി ഷാരൂഖ് ഖാന്റെയും വിക്കി കൗശലിന്റെയും “തോബ തോബ” ഡാൻസ്
ഷാരൂഖ് ഖാന്റെയും വിക്കി കൗശലിന്റെയും ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘തോബ തോബ’ ഗാനത്തിനും ‘പുഷ്പ പുഷ്പ’ ഗാനത്തിനും താരങ്ങൾ ചുവടുവച്ചതാണ് വൈറലാകുന്നത്. അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് വേദിയിലാണ് താരങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനം.
‘തോബ തോബ’ ഗാനത്തിൽ വിക്കി കൗശൽ ഡാൻസ് ചെയ്യുമ്പോൾ ഷാരൂഖ് ഖാൻ അത് മുടക്കാനും നോക്കുന്നുണ്ട്. വലിയ കൈയ്യടികളോടെയാണ് ഇരുവരുടേയും ഡാൻസ് കാണികൾ ഏറ്റെടുത്തത്. മറ്റു ചില സിനിമ ഗാനങ്ങൾക്ക് താരങ്ങൾ ചുവടുവെച്ചു. അതേസമയം, ജവാൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ സ്വന്തമാക്കി. സംവിധായകൻ മണിരത്നത്തിൽ നിന്ന് ആശിർവാദം വാങ്ങിയതിന് ശേഷമാണ് ഷാരൂഖ് ഖാൻ പുരസ്‌കാരം സ്വീകരിച്ചത്.