ഇവന്മാരിത് ചിരിപ്പിച്ച് കൊല്ലും ; വൈറലായി ഷാരൂഖ് ഖാന്റെയും വിക്കി കൗശലിന്റെയും “തോബ തോബ” ഡാൻസ്

വലിയ കൈയ്യടികളോടെയാണ് ഇരുവരുടേയും ഡാൻസ് കാണികൾ ഏറ്റെടുത്തത്.

sharukh khan, wikki kaushal

ഷാരൂഖ് ഖാന്റെയും വിക്കി കൗശലിന്റെയും ഡാൻസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘തോബ തോബ’ ​ഗാനത്തിനും ‘പുഷ്പ പുഷ്പ’ ഗാനത്തിനും താരങ്ങൾ ചുവടുവച്ചതാണ് വൈറലാകുന്നത്. അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്‌സ് വേദിയിലാണ് താരങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനം.

‘തോബ തോബ’ ​ഗാനത്തിൽ വിക്കി കൗശൽ ഡാൻസ് ചെയ്യുമ്പോൾ ഷാരൂഖ് ഖാൻ അത് മുടക്കാനും നോക്കുന്നുണ്ട്. വലിയ കൈയ്യടികളോടെയാണ് ഇരുവരുടേയും ഡാൻസ് കാണികൾ ഏറ്റെടുത്തത്. മറ്റു ചില സിനിമ ​ഗാനങ്ങൾക്ക് താരങ്ങൾ ചുവടുവെച്ചു. അതേസമയം, ജവാൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ സ്വന്തമാക്കി. സംവിധായകൻ മണിരത്നത്തിൽ നിന്ന് ആശിർവാദം വാങ്ങിയതിന് ശേഷമാണ് ഷാരൂഖ് ഖാൻ പുരസ്‌കാരം സ്വീകരിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments