തെലങ്കാന: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് തീയിട്ട് നാട്ടുകാര്‍. തെലുങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ ആണ് 20 വയസുകാരനായ പീഡന കേസ് പ്രതി കൊമുരവെല്ലിയുടെ വീട് നാട്ടുകാര്‍ അഗ്നിക്കിരയാക്കിയത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഇരയായ പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിന്നീട് കുട്ടി വീട്ടില്‍ ഒറ്റയ്ക്കായപ്പോഴാണ് പ്രതി വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ രോക്ഷാകുലരായ നാട്ടുകാരാണ് പ്രതിയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തത്. ഒരു കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗ്രാമത്തില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും കിംവദന്തികള്‍ വിശ്വസിക്കരുതെന്നും നിയമം കൈയിലെടുക്കരുതെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.