കണ്ണിൻ്റെ നീളം കൂടുന്നത് മൂലമോ കണ്ണിലെ ലെൻസിൻ്റെയോ കോർണ്ണിയയുടെ വക്രത കൂടുന്നത് മൂലമോ ഉണ്ടാകുന്ന ഒരു കാഴ്ചവൈകല്യമാണ് ഹ്രസ്വദൃഷ്ടി. ഹ്രസ്വദൃഷ്ടി ഇപ്പോൾ കുട്ടിക്കളിലും ചെറുപ്പക്കാരിലും വർധിച്ചവരുന്ന ഒന്നാണ്. ഹ്രസ്വദൃഷ്ടി അഥവാ മയോപിയ എന്നും ഇത് അറിയപ്പെടുന്നു. 2050ടെ 740 ദശാലക്ഷം യുവാക്കളും കുട്ടികളും മയോപിയക്ക് അടിമയാകുന്നുവെന്ന് ചൈന ഗവേഷകർ പറയുന്നു. 2050ടെ 40% മയോപിയ ബാധിച്ചവരുടെ എണ്ണം കുടിയേക്കുമെന്നും ഗവേഷകർ പറയുന്നുണ്ട്. കോവിഡിന് ശേഷമാണ് ഇത്രയധികം മയോപിയ വർദ്ധനവെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ഓഫ്തൽമോളജി റിപ്പോർട്ടിൽ പറയുന്നു.
ടെലിവിഷൻ, ഇലട്രോണിൿ ഉപകരണങ്ങളുടെ അമിതമായ ഉപയോഗവും പുറത്തുനിന്നുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നത് കുറയുന്നത് കൊണ്ടാണ് കുട്ടികളിലും മുതിർന്നവരിലും മയോപിയ വർധിക്കുന്നതെന്നും ഡോക്ടർമാരുടെ വിലയിരുത്തൽ. 1990 മുതൽ 2023 കാലഘട്ടത്തിലാണ് മിയോപിയയുടെ വ്യാപനം മൂന്നിരട്ടിയായി വർധിച്ചെന്നുമാണ് പറയുന്നത്. കോവിഡിനുശേഷം ലോകമെമ്പാടുമുള്ള 36% കുട്ടികളെയും ചെറുപ്പക്കാരെയും മിയോപിയ ബാധിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർഥികളെയാണ് മിയോപിയ പ്രധാനമായി ബാധിക്കുന്നത്. സ്ക്രീനുകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് മൂലം കുട്ടികളുടെ കണ്ണിലെ പേശികളെ ഇത് ബാധിക്കുന്നു.
മയോപിയ തടയാൻ എന്തെല്ലാം ചെയ്യാൻ സാധിക്കും?
കുട്ടികൾ ദിവസം മൂന്ന് മണിക്കൂർ അല്ലെങ്കിൽ അതിൽ കൂടുതൽ പുറത്ത് സമയം ചിലവിടണം
കമ്പ്യൂട്ടർ മൊബൈൽ ടെലിവിഷൻ എന്നിവയുടെ സ്ക്രീൻ സമയം കുറക്കുക
കുട്ടികളെ കൊണ്ട് വ്യയാമം ചെയ്യിപ്പിക്കുക
വായന , എഴുത്ത് എന്നിവ ചെയ്യുമ്പോൾ 20-20-20 എന്ന നിയാമം അനുസരിക്കുക
കണ്ണിൻ്റെ ആരോഗ്യം ഉറപ്പിക്കാൻ പരിശോധനകൾ നടത്തണം