യെമന്‍: ബെയ്റൂട്ടിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രായേല്‍ വ്യോമസേന യെമനിലെ ഹൂതികള്‍ക്ക് നെരെ ആക്രമണം അഴിച്ച് വിട്ടു. കഴിഞ്ഞ ദിവസം കമാന്‍ഡോകളെയും പിന്നീട് ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെയും ഇസ്രായേല്‍ വധിച്ചിരുന്നു. ഇപ്പോഴിതാ ഹൂതികള്‍ക്ക് നെരെയും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. യെമനിലെ പവര്‍ പ്ലാന്റിനും എണ്ണ ഇറക്കുമതി ചെയ്യുന്ന കടല്‍ തുറമുഖത്തിനും നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.
യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചതായി നേരത്തെ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അതിന്റെ തലവന്‍ ഹസന് നസറല്ലയുടെയും മറ്റൊരു പ്രമുഖ വ്യക്തിയായ നബീല്‍ കൗക്കിന്റെയും കൊലപാതകത്തിന് ശേഷം, മുതിര്‍ന്ന കമാന്‍ഡര്‍ അലി കരാക്കിയെയും ഇസ്രായേല്‍ കൊന്നുവെന്നും ഇസ്രായേല്‍ പറഞ്ഞിരുന്നു. ഹിസ്ബുള്ള മരണം സ്ഥിരീകരിച്ചിരുന്നു.