International

50 വര്‍ഷത്തിനിടെ ആദ്യമായി ഗയാന സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി

ജോര്‍ജ് ടൗണ്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ മൂന്നാമത്തെ രാജ്യത്തെത്തി ഇന്ത്യന്‍ പ്രധാനമന്ത്രി. നൈജീരിയ, ബ്രസീല്‍,ഗഗാന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മോദി പോയത്. സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായി ബുധനാഴ്ച ഗയാനയിലെത്തി. ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലിയും ക്യാബിനറ്റ് മന്ത്രിമാരും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. 50 വര്‍ഷത്തിനിപ്പുറമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.

പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലിയുടെ ക്ഷണപ്രകാരം ഗയാന സന്ദര്‍ശിക്കുന്ന മോദി നവംബര്‍ 21 വരെ രാജ്യത്ത് തുടരുന്നതാണ്. ഇന്ത്യും ഗയാനയുമായി നിരവധി പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ഈ സന്ദര്‍ശനം. എംഇഎയുടെ കണക്കനുസരിച്ച്, ഏകദേശം 3,20,000 ഇന്ത്യന്‍ വംശജര്‍ ഗയാനയിലുണ്ട്. കഴിഞ്ഞ ദിവസം മോദി നൈജീരിയ സന്ദര്‍ശിച്ചിരുന്നു.

എലിസബത്ത് രാജ്ഞിക്ക് ശേഷം രാജ്യത്തിന്റെ ദേശീയ പുരസ്‌കാരമായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജറും (ജിസിഒഎന്‍) മോദിയെ തേടിയെത്തിയിരുന്നു. നൈജീരിയയില്‍ നിന്ന് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ബ്രസീലിലേക്ക് എത്തുകയും ബ്രസീലില്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *