ലെബനന്‍ : ഹസന്‍ നസ്‌റല്ലയ്ക്കു പുറമേ ഹിസ്ബുള്ളയുടെ മറ്റൊരു നേതാവായ നബീല്‍ കൗക്കിനെയും ഇസ്രായേല്‍ കൊലപ്പെടുത്തി. ശനിയാഴ്ച്ചയാണ് ഹിസ്ബുള്ളയുടെ പരമോന്നത നേതാവായിരുന്ന ഹസന്‍ നസ്‌റല്ലയെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. ബെയ്റൂട്ടിനെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ ആണ് നബീല്‍ കൗക്കിനെ വദിച്ചതെന്നാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കുന്നത്.
ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയിലെ മുതിര്‍ന്ന വ്യക്തിയായ കൗക്കിനെ വധിച്ചതായി ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്സില്‍ പ്രസ്താവനയില്‍ അറിയിച്ചു. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ സംഘടിപ്പിച്ച കൃത്യമായ വ്യോമാക്രമണത്തിനിടെയാണ് കൗക്ക് മരണപ്പെട്ടത്. നബീല്‍ കൗക്ക് ഒരു പ്രധാന ഹിസ്ബുള്ള കമാന്‍ഡറായിരുന്നു, ഗ്രൂപ്പിന്റെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റിന്റെ തലവനായിരുന്നു, കൂടാതെ അതിന്റെ സെന്‍ട്രല്‍ കൗണ്‍സിലില്‍ ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്നു.
നസ്റല്ലയുടെ പിന്‍ഗാമിയായിയാണ് അദ്ദേഹം. ഹിസ്ബുള്ളയുടെ നേതൃത്വ ഘടനയില്‍ ഒരു പ്രധാന വ്യക്തിയാണ് അദ്ദേഹം. 1980-കളില്‍ ഹിസ്ബുള്ളയുടെ വെറ്ററന്‍ അംഗമായിരുന്നു കൗക്ക്, മുമ്പ് തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020ല്‍ അമേരിക്ക ഇയാള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു.