Cinema

മകളുടെ നഷ്ടം ഉണങ്ങാത്ത മുറിവാണ്: വേദന പങ്കുവെച്ച് കെ.എസ്. ചിത്ര

മലയാളികളുടെ പ്രിയങ്കരിയായ ഗായിക കെ.എസ്. ചിത്രയുടെ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ, തന്റെ മനസ്സിലെ വേദന പങ്കുവച്ചുകൊണ്ട് ഒരു ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.നന്ദനയുടെ അകാല വിയോഗം ചിത്രയുടെ ജീവിതത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയിരുന്നു.

“ഓരോ ജന്മത്തിനും ഒരു ലക്ഷ്യമുണ്ടെന്നും, കാലം എല്ലാ മുറിവുകളെയും ഉണക്കുമെന്നും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അതിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്ന് ബോധ്യമുണ്ട്. മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന,” ചിത്ര കുറിച്ചു.

വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷമാണ് ചിത്രയുടെയും വിജയശങ്കറിന്റെയും ജീവിതത്തിലേക്ക് നന്ദന എത്തിയത്. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടി ജനിച്ചത്. എട്ട് വയസ്സുള്ളപ്പോൾ ദുബായിലെ ഒരു നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *