മാത്യു തോമസ് നായകനായ കപ്പിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും ചേര്‍ന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിച്ചിരിക്കുന്നത് അൽഫോൺസ് പുത്രനാണ്. ബാഡ്മിന്റണ്‍ പശ്ചാത്തലമായ കഥയാണ് കപ്പ് പറയുന്നത്.
ഒരു ഫീൽ ഗുഡ് മൂവിയായ കപ്പിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്നാണ്. സ്പോർട്സ്മാനാകണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസൻ ജോർജ്ജും എത്തുന്നു. റനീഷ് എന്ന കഥാപത്രമായി ബേസിൽ എത്തുമ്പോൾ വളരെ പ്രധാനപ്പെട്ട വ്യത്യസ്ത റോളിൽ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.