തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനുഷ്‌ക ഷെട്ടി. താരം എന്ന് വിവാഹം കഴിക്കുമെന്നാണ് ഒരുപാട് നാളുകളായി ആരാധകരുടെ ചോദ്യം. കാരണം നാല്‍പ്പത്തിരണ്ട് വയസ്സ് കഴിഞ്ഞിട്ടും അനുഷ്‌ക ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. എന്നാൽ വിവാഹം കഴിക്കാൻ പറ്റിയ ആളെ കണ്ടെത്തിയാൽ ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, അങ്ങനെ ഒരാളെ വീട്ടുകാരായി കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദുബായിൽ ബിസിനസ്സുകാരനാണ് അനുഷ്കയുടെ വരന്‍ എന്നാണ് ലഭ്യമാകുന്ന വിവരം. വീട്ടുകാരായി കണ്ടെത്തിയ വ്യക്തിയെ അനുഷ്‌കയ്ക്ക് ഇഷ്ടമായി എന്നും ഇരു വീട്ടുകാരും വിവാഹത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ചകളൊക്കെ നടത്തി എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതിനാൽ തന്നെ വിവാഹം ഉടന്‍ ഉണ്ടാകുമോയെന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്.
അതേസമയം, വളരെ സെലക്ടീവായി മാത്രമാണ് അനുഷ്‌ക ഷെട്ടി ഇപ്പോള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. മിസ്സ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ അനുഷ്‌കയുടേതായി ഇറങ്ങിയത്. മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രം കൊമേര്‍ഷ്യലി സക്‌സസ്ഫുള്‍ ആയിരുന്നു. ക്രിഷ് ജഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഗാട്ടിയാണ് അനുഷ്‌കയുടെ അടുത്ത സിനിമ.