CinemaNews

പ്രായം വെറും നമ്പർ ; ഐഫ അവാർഡിൽ കാണികളെ ഹരം കൊള്ളിച്ച് നടി രേഖയുടെ പ്രകടനം

അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിൽ കാണികളെ ഹരം കൊള്ളിച്ച് നടി രേഖയുടെ പ്രകടനം. ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്. പ്രായം വെറും നമ്പർ ആണെന്ന് തെളിയിക്കുന്നതായിരുന്നു 69-കാരിയുടെ പ്രകടനം.

പിങ്ക് അനാർക്കലിയിൽ അതിമനോഹരിയായാണ് രേഖയെത്തിയത്. ​ഗ്രൂപ്പ് ഡാൻസേഴ്സിനൊപ്പം 20 മിനിട്ട് നീണ്ടുനിൽക്കുന്ന പ്രകടനമായിരുന്നു താരം കാഴ്ച വച്ചത്. ഇതിന്റെ ചില ചിത്രങ്ങൾ ഐഫ തന്നെ ഔ​ഗ്യോ​ഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്. 1965 ലെ ഗൈഡ് എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‌കറിന്റെ പിയാ തോസെ നൈനാ ലഗേ രേ, 1960-ലെ മുഗൾ-ഇ-അസം എന്ന ചിത്രത്തിലെ മോഹെ പംഘത് പേ, 1964-ൽ പുറത്തിറങ്ങിയ വോ കൗൻ തി എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ, 1979-ൽ പുറത്തിറങ്ങിയ മിസ്റ്റർ നട്‌വർലാൽ എന്ന ചിത്രത്തിലെ പർദേശിയ യേ സച്ച് ഹേ പിയ എന്നീ ​ഗാനങ്ങൾക്കാണ് താരം ചുവടുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *