Kerala Government News

പഠനാവശ്യത്തിന് അവധി: സർക്കാർ ജീവനക്കാരുടെ അപേക്ഷയില്‍ 7 ദിവസത്തിനുള്ളില്‍ നടപടി: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പഠനാവശ്യത്തിനായി സമർപ്പിക്കുന്ന അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലും തീർപ്പ് കൽപ്പിക്കുന്നതിലും കാലതാമസം ഉണ്ടാകരുതെന്ന് നിർദേശം. പഠനാവശ്യത്തിനുള്ള അപേക്ഷകളില്‍ ഏഴ് പ്രവൃത്തി ദിനത്തിനുള്ളില്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ചീഫ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി. നിശ്ചിത കാലാവധിയ്ക്കുള്ളിൽ അവധി അപേക്ഷയിൽ അന്തിമ തീരുമാനം എടുക്കാത്തത് കാരണം അവധിയിൽ പ്രവേശിക്കേണ്ടിവരുന്ന ജീവനക്കാരുടെ അപേക്ഷകൾ, കാലതാമസം വരുത്തിയ ഉദ്യോഗസ്ഥന്റെ വിശദീകരണം സഹിതം സർക്കാരിലേക്ക് ലഭ്യമാക്കേണ്ടതാണെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

മാർഗനിർദേശങ്ങള്‍ ചുവടെ:

സർക്കാർ ജീവനക്കാർ പഠനാവശ്യത്തിനായി സമർപ്പിക്കുന്ന അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലും തീർപ്പ് കൽപ്പിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നതായും ഇതുവഴി ജീവനക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നതായും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഠനാവശ്യത്തിനുള്ള അവധി അപേക്ഷകളിന്മേൽ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിന് ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:

  1. രാജ്യത്തിനകത്തോ വിദേശത്തോ പഠനാവശ്യത്തിനായി ശൂന്യവേതനാവധി ആവശ്യമുളള ഉദ്യോഗസ്ഥൻ കെ. എസ്. ആർ., ഭാഗം ഒന്ന്, ഫോം നം. 13 ലുള്ള അവധി അപേക്ഷ, കോഴ്സ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ തീയതികൾ വ്യക്തമാക്കുന്ന കോഴ്സ് സർട്ടിഫിക്കറ്റ്, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ സഹിതം സെലക്ഷൻ ലഭിക്കുന്ന മുറയ്ക്ക് അടിയന്തരമായി നിയന്ത്രണാധികാരിയ്ക്ക് / ഓഫീസ് തലവന് സമർപ്പിക്കേണ്ടതാണ്.
  2. പഠന കാലയളവിൽ സർക്കാർ ഉദ്യോഗം ലഭിക്കുകയും ടി കോഴ്സ് പൂർത്തിയാക്കുവാൻ ഉടനടി അവധിയിൽ പ്രവേശിക്കേണ്ടതായ സാഹചര്യം ഉണ്ടാകുകയും ചെയ്താൽ ഡ്യൂട്ടിയിൽ പ്രവേശിച്ച ഉടൻ തന്നെ കോഴ്സ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം മേലധികാരിക്ക് അവധി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  3. സൂചന ഉത്തരവിലെ ഡെലിഗേഷൻ പ്രകാരവും നിലവിലുള്ള സർക്കാർ ഉത്തരവുകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലും അവധി അപേക്ഷ പരിശോധിച്ച് ശിപാർശ ചെയ്യണമോ വേണ്ടയോ എന്നതിന്മേൽ നിയന്ത്രണാധികാരി / ഓഫീസ് തലവൻ ഉടനടി തീരുമാനം എടുക്കേണ്ടതും, അനുവദനീയമാണ് എങ്കിൽ അവധി അപേക്ഷ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസ്തുത അപേക്ഷയും അനുബന്ധ രേഖകളും വ്യക്തമായ ശിപാർശയോടെ വകുപ്പ് തലവന് തുടർ നടപടികൾക്കായി കൈമാറേണ്ടതുമാണ്. അവധി അപേക്ഷയിൽ എന്തെങ്കിലും ന്യൂനതയുള്ള പക്ഷം ഇക്കാലയളവിനുളളിൽ അത് രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്.
  4. വകുപ്പ് തലവൻമാർ അവധി അപേക്ഷ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സൂചന ഉത്തരവിലെ ഡെലിഗേഷൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് തീരുമാനം എടുക്കേണ്ടതും. സർക്കാർ ആണ് അവധി അനുവദിക്കേണ്ട അധികാരി എങ്കിൽ തീയതി രേഖപ്പെടുത്തിയ വ്യക്തമായ ശിപാർശ സഹിതം ഇക്കാലയളവിനുളളിൽ സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്.
  5. ഇത്തരത്തിൽ കെ.എസ്.ആർ., ഭാഗം 1, ചട്ടം 88, ചട്ടം 91. ചട്ടം 91-A എന്നിവ പ്രകാരം ഒരു വർഷം വരെ ശൂനവേതനാവധിയ്ക്ക് സർക്കാരിൽ ലഭിക്കുന്ന അപേക്ഷകൾ സൂചന ഉത്തരവിലെ ഡെലിഗേഷന്റ അടിസ്ഥാനത്തിൽ പരിശോധിച്ച് ഭരണവകുപ്പ് ஊவவணி ദിവസങ്ങൾക്കുള്ളിൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. അപേക്ഷകൾ യോഗ്യമല്ലെങ്കിലോ ന്യൂനതയുള്ള പക്ഷമോ ഇക്കാലയളവിനുള്ളിൽ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതുമാണ്.
  6. കെ.എസ്.ആർ, ഭാഗം 1, അനുബന്ധം XI-B പ്രകാരമുള്ള ശൂന്യവേതനാവധി അപേക്ഷകൾ. കെ.എസ്.ആർ., ഭാഗം 1, ചട്ടം 88, ചട്ടം 91. ചട്ടം 91-A എന്നിവ പ്രകാരം ഒരു വർഷത്തിന് മേൽ പഠനാവശ്യത്തിനായുള്ള ശൂനവേതനാവധി അപേക്ഷകൾ എന്നിവ ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണവകുപ്പ് ഉചിത തലത്തിൽ വ്യക്തമായ ശിപാർശയോടെ ധനകാര്യ വകുപ്പിലേയ്ക്ക് ലഭ്യമാക്കേണ്ടതാണ്. ഇപ്രകാരം വിവിധ ഭരണവകുപ്പുകളിൽ നിന്നും ധനകാര്യ വകുപ്പിൽ ലഭിക്കുന്ന ഫയലുകൾ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കകം തീർപ്പ് കൽപ്പിച്ച് ഭരണ വകുപ്പുകൾക്ക് തിരികെ നൽകേണ്ടതാണ്.
  7. നിശ്ചിത കാലാവധിയ്ക്കുള്ളിൽ അവധി അപേക്ഷയിൽ അന്തിമ തീരുമാനം എടുക്കാത്തത് കാരണം അവധിയിൽ പ്രവേശിക്കേണ്ടിവരുന്ന ജീവനക്കാരുടെ അപേക്ഷകൾ, കാലതാമസം വരുത്തിയ ഉദ്യോഗസ്ഥന്റെ / ഓഫീസ് മേധാവിയുടെ / വകുപ്പ് അദ്ധ്യക്ഷൻ്റെ വിശദീകരണം സഹിതം സർക്കാരിലേക്ക് ലഭ്യമാക്കേണ്ടതാണ്.
  8. വിദേശത്ത് പഠനാവശ്യത്തിനായി അവധി അനുവദിക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഭരണവകുപ്പുകൾ AR 14-1/50/2016/P&ARD 29/10/2012 வ 18326/AR14(1)/2017/P&ARD, 24/06/2017 എന്നീ സർക്കുലറുകളിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്.
  9. മുകളിൽ നിശ്ചയിച്ചിരിക്കുന്ന സമയക്രമം എല്ലാ ഉദ്യോഗസ്ഥരും എല്ലാ തലങ്ങളിലും കൃത്യമായി പാലിക്കേണ്ടതും, ഇപ്രകാരം ശൂന്യവേതനാവധി അനുവദിക്കുന്ന ഉത്തരവുകളിൽ അവധി അനുവദിക്കുന്ന ചട്ടവും ഈ കാലയളവ് എന്തെല്ലാം സേവനാനുകൂല്യങ്ങൾക്ക് പരിഗണിക്കുകയില്ല എന്ന വിവരവും സൂചന സർക്കുലറിൽ നിഷ്കർഷിക്കുന്ന പ്രകാരം വ്യക്തമാക്കേണ്ടതുമാണ്.
    മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ വീഴ്ച വരുത്താതെ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ/തലവൻമാർ ഉറപ്പ് വരുത്തേണ്ടതാണ്.
Study leave for kerala government staff go