തസ്തികകൾ ഒഴിച്ചിട്ട് വിദ്യാഭ്യാസ വകുപ്പിൽ ട്രാൻസ്ഫർ കരട് പട്ടിക പുറത്ത്. മന്ത്രി. വി ശിവൻകുട്ടിയുടെ കീഴിലുള്ള വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിലാണ് തസ്തികകൾ ഒഴിച്ചിട്ട് ട്രാൻസ്ഫർ കരട് പട്ടിക ഇറക്കിയത്.
വിദ്യാഭ്യാസ ഡയറക്ക്ടർ ഒപ്പിട്ട് ഇന്നലെ ഇറക്കിയ സർക്കുലർ പ്രകാരം 66 തസ്തികകളാണ് ഒഴിച്ചിട്ടത്. സ്ക്കൂൾ പ്രിൻസിപ്പൽമാർ തസ്തികകൾ അപ്രൂവ് ചെയ്യാത്തത് ആണ് ഇതിന് കാരണം എന്നാണ് പൊതുവിഭ്യാഭ്യാസ ഡയറക്ടർ ഷാനവാസിൻ്റെ വിശദീകരണം.
പ്രിൻസിപ്പൽമാർക്ക് മെമ്മോ കൊടുത്തു തസ്തികകൾ റിപ്പോർട്ട് ചെയ്തു വേണം ട്രാൻസ്ഫർ അപേക്ഷ സ്വീകരിക്കാൻ. ഈ നടപടി ഒഴിവാക്കി ആണ് വകുപ്പ് മുന്നോട്ടു നീങ്ങിയത്. 66 സ്കൂളുകളിൽ നിന്നുള്ള തസ്തികകൾ ഒഴിച്ചിട്ടു ട്രാൻസ്ഫർ അപേക്ഷ ക്ഷണിക്കുകയും അതിന് ശേഷം ഉള്ള നടപ്പടിയായ കരട് പട്ടിക പ്രസിദ്ധിക്കരിക്കുകയും ചെയ്തത്.
ഇന്നലെ വൊക്കേഷണൽ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിചിത്രമായ ട്രാൻസ്ഫർ ഡ്രാഫ്റ്റ് സർക്കുലറിൽ പറഞ്ഞിരിക്കുന്ന ലിസ്റ്റ് എവിടെ എന്ന് അപേക്ഷകരുടെ ചോദ്യത്തിന് എക്സ് എൽ സ്പ്രെഡ് ഷീറ്റിൽ ആണ് ലിസ്റ്റ് ഇറങ്ങിയതെന്നും.
അത് പിഡിഎഫ് ആക്കാൻ എൻഐസിയിലേക്ക് പോയിട്ടുണ്ട് എന്നുമാണ് ലഭിക്കുന്ന വിവരം. എല്ലാ വർഷവും വൻ അഴിമതി നടത്തി ട്രാൻസ്ഫർ നടത്തുന്ന ഈ ഡിപ്പാർട്മെന്റ് തസ്തികകൾ ഒഴിച്ചിട്ടത് കോഴ വാങ്ങിക്കാനാണെന്ന ആക്ഷേപമാണ് ഉയരുന്നത്.