പരസ്ത്രീ ബന്ധം അറിഞ്ഞ് വിവാഹമോചനം ആവിശ്യപ്പെട്ട യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

മുംബൈ; മുബൈയില്‍ ഒരാള്‍ ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇരയ്ക്ക് നേരെ ഭര്‍ത്താവ് അതിക്രമം കാട്ടിയത്. 2019ല്‍ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് യുവതി ഭര്‍ത്താവിന്റെ അവിഹിതബന്ധം ഉണ്ടെന്ന് അറിഞ്ഞു. അതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.

സംഭവം നടക്കുമ്പോഴും യുവതി അമ്മയ്‌ക്കൊപ്പമായിരുന്നു. ഇവരുടെ വീട്ടിലെത്തിയാണ് യുവതിയ്ക്ക് നേരെ ഭര്‍ത്താവ് ആസിഡൊഴിച്ചത്. മുഖത്ത് പൊള്ളലേറ്റ് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ജോലിക്കു പോകാത്ത ഭര്‍ത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. ഇതെല്ലാം മനസിലാക്കിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഭര്‍ത്താവിനെതിരെ പല വകുപ്പുകള്‍ പ്രകാരം കേസെടുത്തുവെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments