ചെന്നൈ: തുറമുഖത്ത് നിന്ന് 100കോടിയുടെ മയക്കുമരുന്ന് പിടികൂടി.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ചെന്നൈ തുറമുഖത്ത് കണ്ടെയ്നറില്‍ നിന്ന് ആഗോളതലത്തില്‍ പ്രചാരമുള്ള മയക്കുമരുന്ന് മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 112 കിലോഗ്രാം രാസവസ്തുക്കള്‍ പിടിച്ചെടുത്തത്. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പിടികൂടിയത്.
കണ്ടെയ്നറില്‍ 450 ബാഗുകളിലാണ് പൊടി കണ്ടെത്തിയത്. ഓരോന്നിലും 50 കിലോ പൊടി അടങ്ങിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശോധിച്ചപ്പോള്‍ കുഴിച്ചിട്ടിരുന്ന നിലയില്‍ 37 പാക്കറ്റും കണ്ടെത്തിയിരുന്നു. വിപണിയില്‍ കുറഞ്ഞത് 100 കോടി രൂപ വിലവരുന്ന പദാര്‍ത്ഥമാണിത്. കയറ്റുമതിക്കായി ചരക്ക് ബുക്ക് ചെയ്ത രണ്ട് ഷിപ്പിംഗ് ഏജന്റുമാരായ അബു താഹിര്‍, അഹമ്മദ് ബാഷ എന്നിവരെ ഏജന്‍സി അറസ്റ്റ് ചെയ്തു.
മുമ്പ് പലതവണ ഓസ്ട്രേലിയയിലേക്ക് സ്യൂഡോഫെഡ്രിന്‍ കടത്തിയതായി ഇവര്‍ സമ്മതിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ കുറ്റവാളികള്‍ ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാറുകളും കണക്കില്‍പ്പെടാത്ത 3.9 ലക്ഷം രൂപയും ഡിആര്‍ഐ പിടിച്ചെടുത്തു.