പുതിയ നിരക്കിൽ വമ്പൻ പ്ലാനുകളുമായി ബി എസ് എൻ എൽ

160 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജിന് 997 രൂപയാണ് ചെലവാകുന്നത്.

BSNL

രാജ്യത്ത് ടെലികോം മേഖലകൾ മത്സരിച്ചു കൊണ്ടിരിക്കുന്ന സമയം ആണിത് ഇത് മത്സരങ്ങളുടെ കാലമാണ്. മുൻപെങ്ങും കാണാത്ത രീതിയിൽ ടെലികോം കമ്പനികൾ ഓഫറുകളുടെ പെരുമഴ സൃഷ്ടിച്ചു കൊണ്ടിരിക്കുവാണ്. ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിൽ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചാണ് കമ്പനി ജനപ്രിയമായി മാറുന്നത്. മറ്റ് കമ്പനികൾ നൽകുന്നതിനേതാക്കൾ കുറഞ്ഞ നിരക്കിൽ കൂടുതൽ ഓഫർ എന്നതാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്നത്.

ഇപ്പോൾ പുതിയ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റം വരുത്തിക്കൊണ്ടാണ് ബിഎസ്എൻഎൽ രംഗത്ത് ഏതായിരിക്കുന്നത്. പ്ലാനിന്റെ വാലിഡിറ്റി കുറച്ച് ഡാറ്റ പരിധിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. 82 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന ഈ പ്ലാനിന്റെ പരിധി രണ്ട് ദിവസം കുറച്ച് 80 ആക്കി. ദിവസവും 1.5 ജിബി ഡാറ്റ നൽകിയിരുന്നത് ഇപ്പോൾ 2 ജിബിയായി ഉയർത്തിയിരിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയം. മുമ്പ് വാലിഡിറ്റി കൂടിയിരുന്നപ്പോൾ ആകെ 123 ജിബിയാണ് ഈ പാക്കേജിൽ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 160 ജിബിയായി ഉയർന്നിട്ടുണ്ടെന്നതാണ് ഏറെ ആകർഷകമായ ഒന്ന്. നിയന്ത്രണമില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും 80 ദിവസത്തേക്ക് പാക്കേജിൽ ലഭ്യമാക്കുന്നു.

പുതിയ പ്ലാൻ വരുന്നതിന് മുൻപ് തന്നെ 160 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളുകളും നൽകുന്ന തകർപ്പൻ പ്ലാൻ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു. 160 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജിന് 997 രൂപയാണ് ചെലവാകുന്നത്.

ആകെ 320 ജിബി ഡാറ്റ ഈ കാലയളവിൽ ഒരു ബിഎസ്എൻഎൽ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമേ ദിവസവും 100 സൗജന്യ എസ്എംഎസുകൾ വീതവും കമ്പനി ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയിസ് കോളാണ് പാക്കേജിന്റെ മറ്റൊരു പ്രധാനആകർഷണം. ഇതിന് പുറമേ ആകർഷകമായ ഗെയിംസ്,മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജിൽ ബിഎസ്എൻഎൽ വരിക്കാർക്കായി നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എത്ര ടവറുകൾ 4Gയിലേക്ക് മാറിക്കഴിഞ്ഞു എന്ന കൃത്യമായ കണക്കുകൾ ബിഎസ്എൻഎൽ പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷം 4ജി ടവറുകളാണ് കമ്പനിയുടെ ലക്ഷ്യം.

9497979797 എന്ന നമ്പറിന്റെ സഹായത്തോടെ നിങ്ങളുടെ ബിഎസ്എൻഎൽ സിം 4ജി ആണോയെന്ന് അറിയാനാകും. ‘ഡിയർ കസ്റ്റമർ, യുവർ കറൻറ് സിം സപ്പോർട്ട്‌സ് ബിഎസ്എൻഎൽ 4ജി സർവീസസ്’ എന്ന സന്ദേശം ഉടനടി മെസേജായി ഫോണിലേക്ക് ലഭിക്കും വഴി . ഇനി അഥവാ സിമ്മിൽ ബിഎസ്എൻഎൽ 4ജി ലഭിക്കില്ല എന്നാണെങ്കിൽ പെട്ടെന്നുതന്നെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. സിം അപ്‌ഗ്രേഡ് ചെയ്യാനായി ഉടൻ തന്നെ അടുത്തുള്ള കസ്റ്റർമർ സർവീസ് സെൻറർ/റീട്ടെയ്‌ലർ ഷോട്ട് സന്ദർശിക്കാനാണ് ബിഎസ്എൻഎൽ കേരള സർക്കിൾ ആവശ്യപ്പെടുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments