മുഖ്യൻ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; കോടതിയിലേക്കെന്ന് അൻവർ

മുഖ്യന് തെറ്റ് പറ്റിയെന്നും എന്നാൽ പാർട്ടിയും ഇത് തിരുത്താൻ തയ്യാറായില്ല എന്നും അൻവർ

Pv anvar mla

പിണറായി വിജയനെയും സിപിഎമ്മിനേയും പരസ്യമായി വെല്ലുവിളിച്ച് ഭരണപക്ഷ എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചെന്നും അൻവർ. മുഖ്യന് തെറ്റ് പറ്റിയെന്നും എന്നാൽ പാർട്ടിയും ഇത് തിരുത്താൻ തയ്യാറായില്ല എന്നും അൻവർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തന്നെ കുറ്റവാളിയാക്കി ചിത്രീകരിക്കാനാണ് മുഖ്യൻ ശ്രമിച്ചത് എന്നും അൻവർ വിമർശിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിൽ അല്ലാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. സിറ്റിംഗ് ജഡ്‌ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കാൻ തയ്യാറാണോ എന്ന വെല്ലുവിളിയും അൻവർ മാധ്യമ സമ്മേളനത്തിൽ ഉയർത്തി.

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമാണ് പിവി അൻവര്‍ എംഎല്‍എ. ഉന്നയിച്ചത്. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്.

കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.

പാർട്ടി നടപടി എടുക്കുമെന്ന് വിശ്വസിച്ച് ഇതുവരെ കാത്തിരുന്നു എന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും അൻവർ കുറ്റപ്പെടുത്തി. സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തിയാണ് അൻവർ പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.

സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ അന്വേഷണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനക്ക് പാര്‍ട്ടി നല്‍കി ഉറപ്പ് പാടെ ലംഘിച്ചു.തന്‍റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പിവി അൻവര്‍ പരിഹസിച്ചു. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു.

അൻവറിൻ്റെ ആരോപണം അവജ്ഞയോടെ തള്ളുന്നു എന്ന മുഖ്യൻ്റെ വിമർശനത്തിന് പിന്നാലെയാണ് അൻവർ രംഗത്ത് എത്തുന്നത്. അന്വേഷണം പ്രഹസനമായ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ തുറന്നടിച്ചു.

മുഖ്യമന്ത്രി പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും ഡിജിപി അജിത് കുമാറിനെയും സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് അൻവർ വീണ്ടും രംഗത്ത് എത്തുന്നത്. ഇത്തവണ പാർട്ടിയെയും മുഖ്യനെയും നേരിട്ടാണ് അൻവർ വിമർശിക്കുന്നത്. ഡിജിപി എഴുതി നൽകുന്ന റിപ്പോർട്ട് വായിക്കുന്നയാളാണ് പിണറായി വിജയനെന്നും അൻവർ തുറന്നടിച്ചു.

തനിക്കെതിരെ കേസുകൾ കെട്ടിച്ചക്കമയ്ക്കാൻ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നെന്നും അൻവർ ആരോപിച്ചു. തന്നെ നിരീക്ഷിക്കാൻ പൊലീസുകാരെ അയച്ചുവെന്നും അൻവർ ആരോപണം ഉന്നയിച്ചു. അജിത് കുമാർ ഉൾപ്പെടെയുള്ളവർ കള്ളക്കടത്ത് സംഘത്തിൻ്റെ ഭാഗമാണെന്നും പൊലീസ് സ്വർണ്ണം മുക്കിയെന്നും അൻവർ ആരോപണം ആവർത്തിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments