World

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ല, ഹിസ്ബുള്ളയുമായി യുദ്ധം തുടരുകയാണെന്ന് ഇസ്രായേല്‍

ഇസ്രായേല്‍; ലെബനില്‍ വെടി നിര്‍ത്താനുള്ള നിര്‍ദ്ദേശം നിരസിച്ച് ഇസ്രായേല്‍. വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് മാത്രമല്ല, ഹിസ്ബുള്ളയ്ക്കെതിരായ പോരാട്ടം തുടരുമെന്നും ഇസ്രായേല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഈ ആഴ്ച ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ലെബനനില്‍ പലായനം ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്ന് അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, നിരവധി അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സഖ്യകക്ഷികള്‍ ലെബനനിലെ പോരാട്ടം 21 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംയുക്ത ആഹ്വാനം നല്‍കിയിരുന്നു.

ലെബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിന്റെ പോരാട്ടത്തില്‍ 21 ദിവസത്തെ വെടിനിര്‍ത്തലിന് അമേരിക്കയും സഖ്യകക്ഷികളും നടത്തിയ നീക്കത്തോട് തന്റെ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു.

നേരത്തെ, തെക്കന്‍ ലെബനനിലും ബെക്കാ മേഖലയിലുമായി 75 ഓളം ഹിസ്ബുള്ള താവളങ്ങള്‍ ഒറ്റരാത്രികൊണ്ട് ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞിരുന്നു.തിങ്കളാഴ്ച മുതല്‍ ഇതുവരെ 550 ലധികം പേര്‍ കൊല്ലപ്പെട്ടതായും ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒക്ടോബര്‍ 8 മുതലാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ ദിവസേന അതിര്‍ത്തിയില്‍ വെടിവയ്പ്പില്‍ ഏര്‍പ്പെട്ടത്്.

Leave a Reply

Your email address will not be published. Required fields are marked *