Cinema

‘അഭിനയിക്കാനറിയില്ല’; ട്രോളുകളോട് പ്രതികരിച്ച് ‘വാഴ’ നടൻ

നടനും കണ്ടന്റ് ക്രിയേറ്ററുമായ അമിത് മോഹൻ, ‘വാഴ’യുടെ ഒടിടി റിലീസിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ട്രോളുകളോടും വിമർശനങ്ങളോടും പ്രതികരിക്കുകയാണ്.
‘താനെല്ലാവരുടേയും അഭിപ്രായങ്ങൾ മാനിക്കുന്നു’വെന്ന് സോഷ്യൽ മീഡിയയിലൂടെ നടൻ വ്യക്തമാക്കി. “ടൺ കണക്കിന് എയർ”, “ഓൺ എയർ” എന്നീ വാചകങ്ങൾ ഉൾക്കൊണ്ട താരത്തിൻ്റെ പോസ്റ്റിൽ, ‘വാഴ’യിലെ വിമർശനം നേടിയ രംഗത്തിൻ്റെ ട്രോളും പങ്കുവെച്ചിട്ടുണ്ട്.

നിരവധിയാളുകൾ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. സിജു സണ്ണി, സഞ്ജു സനിച്ചൻ, അഹാന കൃഷ്ണ, വിപിൻ ദാസ് തുടങ്ങിയവരും പിന്തുണച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തി.

സുഹൃത്തേ ഒടിടി -യിൽ നന്നായി അഭിനയിക്കണ്ടേ… എന്ന് സിജു സണ്ണി കുറിച്ചു. അതേസമയം, ‘അഭിനയമില്ല’, ‘ഓവർ ആക്ടിങ്’ തുടങ്ങിയ വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു.

നിരവധിപ്പേരാണ് അമിത് മോഹന് പിന്തുണയുമായി എത്തിയിട്ടുണ്ട്. വിപിൻ ദാസ് തിരക്കഥയെഴുതി ആനന്ദ് മേനോൻ സംവിധാനം ചെയ്ത ‘വാഴ: ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിൽ അമിത് മോഹൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ താരങ്ങൾ പ്രധാനവേഷങ്ങളിൽ എത്തുന്നു.

ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അരുൺ സോൾ, ശ്രുതി മണികണ്ഠൻ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *