NationalNewsWorld

ഉറങ്ങാനായി രത്തൻ ടാറ്റയുടെ താജ് ഹോട്ടലിലേക്ക് എത്തുന്ന ഒരു തെരുവ് നായ ; പിന്നിലെ കാരണം നിങ്ങളുടെ കണ്ണുനിറയ്ക്കും

മുംബൈയിലെ ആഡംബര ഹോട്ടലായ താജിന് മുൻപിൽ പലപ്പോഴും കാണുന്ന ഒരു വിസ്മയകരമായ കാഴ്ചയുണ്ട്. താജ് ഹോട്ടലിന്റെ മുൻപിലെ പ്രവേശന കവാടത്തിനോട് ചേർന്ന് സ്വസ്ഥമായി ഉറങ്ങുന്ന ഒരു തെരുവ് നായ. സാധാരണ തെരുവുകളിലെ ചെറിയ കടകളിൽ നിന്നുപോലും ആട്ടിയോടിക്കപ്പെടാറുള്ള തെരുവ് നായ്ക്കളിലൊന്ന് എങ്ങനെ താജ് ഹോട്ടൽ പോലൊരു ആഡംബര ഹോട്ടലിന്റെ മുൻപിൽ ഇങ്ങനെ ആരുടെയും ശല്യം ഇല്ലാതെ സ്വസ്ഥമായി കിടന്നുറങ്ങുന്നു എന്നുള്ളത് ഇവിടെയെത്തുന്ന പല അതിഥികളെയും അതിശയിപ്പിക്കാറുണ്ട്. എന്നാൽ ആ ഉറക്കത്തിന് പിന്നിലൊരു കഥയുണ്ട്.

രാജ്യത്തെ രാഷ്ട്രീയ പ്രമുഖർ മുതൽ അന്തർദേശീയ സെലിബ്രിറ്റികളും വന്ന് താമസിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആഡംബര ഹോട്ടലാണ് താജ്. ആ താജിന്റെ കവാടത്തിലാണ് ഒരു തെരുവ് നായ ഇത്തരത്തിൽ ഉറങ്ങുന്നത്. ഹോട്ടലിലേക്ക് എത്തുന്ന അതിഥികൾക്ക് നായ യാതൊരു ശല്യവും ഉണ്ടാക്കാറില്ല. അതിഥികളും നായയെ ശല്യപ്പെടുത്താതെ അകത്തേക്ക് പോകുന്നു. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന രീതിയിൽ ആ തെരുവുനായ യാതൊരു ശല്യവും ഇല്ലാതെ സ്വസ്ഥമായി താജിലെ ആ തണുത്ത നിലത്ത് കിടന്നുറങ്ങുന്നു.

സത്യത്തിൽ ആ തെരുവ് നായ ജനിച്ച കാലം മുതൽ തന്നെ അവിടെ തന്നെയാണ് വസിക്കുന്നത്. നായ താജിന്റെ പരിസരത്ത് തന്നെ എന്നും ചുറ്റിക്കറങ്ങി നടക്കും. പുറത്തേക്കു പോയാലും തിരികെ താജിലേക്ക് തന്നെ വരും. ജീവനക്കാർ ആരും തന്നെ അവനെ തടയാറില്ലെന്ന് മാത്രമല്ല താജിലെ സെലിബ്രിറ്റി അതിഥികളെ പോലെ തന്നെയാണ് ഈ നായയും.

അതേസമയം, സാക്ഷാൽ രത്തൻ ടാറ്റ തന്നെയാണ് ആ തെരുവ് നായയുടെ സമാധാനത്തോടെയുള്ള ഉറക്കത്തിന് പിന്നിലെ കാരണം. മൃഗങ്ങളോട് ഏറെ കരുണയും കരുതലും കാണിക്കുന്ന വ്യക്തിത്വമാണ് രത്തൻ ടാറ്റയുടേത്. അതിനാൽ തന്നെ തന്റെ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ ഒരിക്കലും ആട്ടി ഓടിക്കരുത് എന്ന് അദ്ദേഹം ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം മനസ്സിലാക്കി ജീവനക്കാർ ആ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുന്നതാണ് താജ് ഹോട്ടലിന് മുൻപിലായി സ്വസ്ഥമായി ഉറങ്ങുന്ന ഈ നായയുടെ ജീവിതകഥയുടെ കാരണവും.

Leave a Reply

Your email address will not be published. Required fields are marked *