ബെംഗളൂരു: മൂഡകേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രത്യേക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (MUDA) ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് സിദ്ധരാമയ്യയ്‌ക്കെതിര പ്രത്യേക അന്വേഷണം നടത്തുന്നത്. പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹര്‍ജിയെ തുടര്‍ന്ന് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയിരുന്നു.
വാദം കേട്ട ശേഷമാണ് ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ടിന്റെ ഈ ഉത്തരവ്.സിദ്ധരാമയ്യയുടെ പങ്ക് പ്രഥമദൃഷ്ട്യാ ഹൈക്കോടതിയും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ ഒരു അന്വേഷണത്തിനും ലജ്ജിക്കരുതെന്നും പ്രത്യേക കോടതി ഇത് ചൂണ്ടിക്കാട്ടി. അതിനാല്‍ ഡിസംബര്‍ 24നകം ലോകായുക്ത പൊലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേക കോടതി പറഞ്ഞു. താന്‍ അന്വേഷണത്തെ ധൈര്യത്തോടെ നേരിടുമെന്നും കോടതി ഉത്തരവ് ഭയക്കുന്നില്ലെന്നും സിദ്ദരാമയ്യ വ്യക്തമാക്കി.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്.