മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ മൂന്ന് വയസുകാരനെ മാനസിക രോഗമുള്ള യുവാവ് കുത്തിക്കൊന്നു. ദിഗ്ര ഗ്രാമത്തിലാണ് കൊല നടന്നത്. സമീപവാസിയായ ശങ്കര്‍ ദാസിന്റെ മകന് സഹില്‍ കുമാറാണ് മരിച്ചത്.കുട്ടി സുഹൃത്തുക്കളോടൊപ്പം പ്രതിയുടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവമെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ വീടിന് പുറത്ത് കളിക്കുന്നത് പ്രതികളുടെ വീട്ടുകാര്‍ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആണ്‍കുട്ടികള്‍ പ്രതിയുടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ പുറത്ത് വന്ന് കുട്ടിയെ കുത്തുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വിവരമറിഞ്ഞ് ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ മരിക്കുകയായിരുന്നുവെന്ന് മുസാഫര്‍പൂര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ വിനിത സിന്‍ഹ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.