കേരളത്തിൻ്റെ ബാർ നികുതി ഒഴുകുന്നത് എങ്ങോട്ട്? 3000 കോടി കിട്ടേണ്ടിടത്ത് വെറും 500 കോടി

സംസ്ഥാനത്ത് 2016 ൽ 26 ബാർ ഹോട്ടലിൻ്റെ സ്ഥാനത്ത് ഇന്ന് 823 ബാർ ഹോട്ടൽ ഉണ്ടായിട്ടും മദ്യത്തിൻ്റെ വില ക്രമാതീതമായി ഉയർന്നിട്ടും പിരിച്ചെടുക്കുന്ന നികുതി 2015 ൽ ലഭിച്ചതിനേക്കാൾ കുറവ്.

Kn balagopal and pinarayi vijayan

സംസ്ഥാനഞ്ഞെ GST വരുമാന വളർച്ച പരിതാപകരം! സമ്പൂർണ്ണ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ GST നടപ്പിലാക്കുന്നതോടെ നികുതി വരുമാന വളർച്ച 30% ന് മുകളിൽ എത്തുമെന്ന് ബഡായി പറഞ്ഞ തോമസ് ഐസക്കിന് പോലും മിണ്ടാട്ടമില്ല. ഐസക്കിൻ്റെ കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിയ കാഴ്ചയായിരുന്നു 2017 മുതൽ 2021 വരെ നമ്മൾ കണ്ടത്.

2017- മുതൽ 2021 വരെ ശരാശരി നികുതി വളർച്ച 4% മാത്രമായിരുന്നു. 2022 ജൂൺ 30 വര റവന്യു ന്യൂട്രൽ റേറ്റായ 14% ൽ താഴെ വന്നാൽ കേന്ദ്ര സർക്കാർ കോമ്പൻസേഷൻ നൽകി വന്നിരുന്നതിനാൽ വലിയ അല്ലലില്ലാതെ തട്ടീം മുട്ടീം സർക്കാർ മുന്നോട്ട് പോയി. എന്നാൽ കോമ്പൻസേഷൻ നിലച്ചതോടെ കാര്യങ്ങൾ അവതാളത്തിൽ ആവുകയും ശമ്പളം പോലും മാറി നൽകുവാൻ കഴിയാത്ത അനിതര സാധാരണമായ അവസ്ഥയിൽ എത്തി നിൽക്കുന്നു.

2021 ന് ശേഷവും ശരാശരി GST വരുമാന വർദ്ധനവ് 10% ൽ താഴെ മാത്രമാണ് കഴിഞ്ഞ മാസത്തെ വർദ്ധനവും കേവലം 16% മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണ്. എന്ത് കൊണ്ടാണ് GST യിൽ വൻ നേട്ടം കൊയ്യേണ്ട സംസ്ഥാനം നികുതി പിരിക്കുന്നതിൽ ഇത്ര ദയനീയമായി പരാജയപ്പെട്ടത് എന്നത് സർക്കാർ ഒരു ഘട്ടത്തിലും പരിശോധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.

പ്രതിപക്ഷം നിരന്തരം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് സർക്കാർ ഇന്നനുഭവിക്കുന്ന ദയനീയാവസ്ഥയുടെ പ്രധാന കാരണം . സംസ്ഥാന വരുമാനത്തിൻ്റെ 80% ഓളം പ്രതിനിധീകരിക്കുന്ന GST വകുപ്പിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും സ്ഥലംമാറ്റ കച്ചവടങ്ങളും മൂലം നികുതി പിരിവ് കാര്യക്ഷമല്ലാതായിട്ട് 7 വർഷത്തോളമായി കൃത്യമായ ആസൂത്രണവും യഥാസമയത്ത് GST ക്ക് അനുരോധമായി വകുപ്പ് പുനസംഘടന ഫലപ്രദമായി നടത്താത്തതുമാണ് ഈ ദുരവസ്ഥയുടെ അടിസ്ഥാന കാരണം ‘ GST യുടെ നട്ടെല്ലാ വേണ്ട ഇൻ്റലിജൻസ് വിഭാഗത്തിൽ ഭരണവിലാസം സംഘടനക്കാരേയും അഴിമതിക്കാരേയും തിരുകിക്കയറ്റി വലിയ കേസുകളിൽ വൻ തുക കൈക്കൂലി ആയി വാങ്ങി ഒരു പങ്ക് രാഷ്ട്രീയ നേതൃത്വത്തിനും നൽകി ഒത്ത് തീർപ്പിൽ എത്തി ചേരുന്നു.

എൻഫോഴ്സ്മെന്റ് വിഭാഗത്തിൻ്റെ എണ്ണം കുറച്ചെത് മൂലം സംസ്ഥാനത്ത് ബില്ലില്ലാതെ നികുതി വിധേയമല്ലാത്ത സമാന്തര സമ്പത്ത് വ്യവസ്ഥ രൂപപ്പെട്ട് നികുതിവെട്ടിപ്പ് കാരുടെ പറുദീസ ആയി കേരളം മാറി. നിയമപ്രകാരം പിരിച്ചെടു ക്കേണ്ട നികുതി പിരിക്കാതെ സർക്കാർ പരിപാടികൾക്ക് സ്പോൺസർമാരെ കണ്ടെത്തുന്നതാണ് GST വകുപ്പിലെ ഉന്നത ഉദ്യേഗസ്ഥൻ്റെ പ്രധാന ജോലി.

കേരളീയത്തിൻ്റെ കണക്കില്ലാത്ത പിരിവ് പോലെ തന്നെ നവകേരള സദസ്സിനും മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കും വ്യാപകമായി പിരിവ് നടത്തി. പിരിച്ചതിനോ ചിലവഴിച്ചതിനോ കൃത്യമായ കണക്കില്ല.

സംസ്ഥാനത്ത് 2016 ൽ 26 ബാർ ഹോട്ടലിൻ്റെ സ്ഥാനത്ത് ഇന്ന് 823 ബാർ ഹോട്ടൽ ഉണ്ടായിട്ടും മദ്യത്തിൻ്റെ വില ക്രമാതീതമായി ഉയർന്നിട്ടും പിരിച്ചെടുക്കുന്ന നികുതി 2015 ൽ ലഭിച്ചതിനേക്കാൾ കുറവ്. പ്രതിവർഷം 3000 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടുന്നത് 500 കോടി മാത്രം. 2017 ന് ശേഷം ബാർ ഹോട്ടലുകളിലെ GST വകുപ്പിൻ്റെ പരിശോധന പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ചോരുന്ന നികുതികൾ ഒഴുകുന്നത് എങ്ങോട്ട് എന്ന ചോദ്യം ബാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments