ഭുവനേശ്വര്‍: ബാംഗളൂരുവില്‍ യുവതിയെ കൊന്ന് ഫ്രിഡ്ജില്‍ മുപ്പത് കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തി തൂങ്ങി മരിച്ചു.കഴിഞ്ഞ ദിവസമാണ് അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.മഹാലക്ഷ്മിയെന്ന അന്യസംസ്ഥാനക്കാരിയാണ് കൊലചെയ്യപ്പെട്ടത്. വധക്കേസിലെ പ്രതിയെ കണ്ടെത്തിയെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മുഖ്യപ്രതിയായ മുക്തി രഞ്ജന്‍ റോയിനെയാണ് ബുധനാഴ്ച ഒഡീഷയില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി റോയിയെ പിന്തുടര്‍ന്ന ബംഗളൂരു പോലീസ് ഒഡീഷയിലേക്ക് പോയി. കൊലപാതകം നടന്നതു മുതല്‍ റോയി എവിടെയാണെന്ന് കണ്ടെത്താന്‍ അധികാരികള്‍ ശ്രമിച്ചിരുന്നു.കുറ്റകൃത്യത്തിന് പിന്നില്‍ ഇയാളാണെന്ന് വിവരം ശേഖരിച്ചിട്ടുണ്ട്.