
കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് ഇനി രാജ യോഗം
2016-ൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുവാൻ രണ്ട് വർഷം മാത്രം അവശേഷിക്കെ, എട്ടാം ശമ്പള കമ്മീഷനെ സംബന്ധിച്ച ചർച്ചകൾ ശക്തമാവുകയാണ്. 2026 ജനുവരിയോടെ എട്ടാം ശമ്പള കമ്മീഷൻ മോദി സർക്കാർ രുപീകരിക്കാനിരിക്കെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കിടിലം ലോട്ടറി അടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരുടെ ശമ്പള വർദ്ധനവ് 20% മുതൽ 35% വരെയാകാമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല .
എട്ടാം ശമ്പളക്കമ്മീഷനിൽ എംപ്ലോയീസ് യൂണിയൻ്റെ ആവശ്യം അംഗീകരിച്ചാൽ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 34,560 രൂപയായും കുറഞ്ഞ പെൻഷൻ 17,280 രൂപയായും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പത്തു വർഷത്തിലൊരിക്കലാണ് ശമ്പള കമ്മീഷൻ രൂപപ്പെടുത്തുള്ളത്. 2016 ൽ രൂപീകരിച്ചതാണ് ഈ ഏഴാം ശമ്പള കമ്മീഷൻ.