InternationalNews

കാമുകന് 300 സ്ത്രീകളുമായി ബന്ധം; പവർപോയിൻ്റ് തയ്യാറാക്കി നാട്ടുകാരെ അറിയിച്ച് യുവതി

ചൈന: 300 സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച കാമുകൻ്റെ വിശ്വാസവഞ്ചനയെ വെളിച്ചെത്തുകൊണ്ടുവന്ന് യുവതി.യുവാവിൻ്റെ കഥകൾ വിവരിക്കുന്ന 58 പേജുള്ള പവർപോയിൻ്റ് ഫയൽ പോസ്റ്റ് ചെയ്താണ് യുവതി പകരംവീട്ടിയത്. സംഗതി വൈറലായതോടെ മോശംപെരുമാറ്റം കണക്കിലാക്കി യുവാവിനെ ജോലിയിൽ നിന്നും പുറത്താക്കി.

ചൈനയിലാണ് സംഭവം. ചൈന മർച്ചൻ്റ്സ് ബാങ്കിൻ്റെ ഷെൻഷെൻ ആസ്ഥാനത്ത് മാനേജ്മെൻ്റ് ട്രെയിനിയായ ഷി എന്ന യുവാവിനെതിരെയാണ് ഇത്തരത്തിൽ ഒരു ആരോപണം.ഇയാൾ ഒരു വർഷത്തിനിടെ ലൈംഗികത്തൊഴിലാളികൾ ഉൾപ്പടെ മുന്നൂറോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് ആരോപണം.

ഷിയുമായി ഡേറ്റിംഗ് നടത്തിയിരുന്ന പേരു വെളിപ്പെടുത്താത്ത യുവതിയാണ് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. ഡേറ്റിംഗ്ആരംഭത്തിൽ മാന്യനായ ഒരു വ്യക്തിയായാണ് ഷിയെ അനുഭവപ്പെട്ടതെന്നും എന്നാൽ പിന്നീട് താനുമായി ബന്ധത്തിൽ ആയിരിക്കുമ്പോൾ തന്നെ മറ്റ് നിരവധി സ്ത്രീകളുമായി ചാറ്റ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ച ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയതോടെയാണ് ഇയാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലായതെന്നും യുവതി പോസ്റ്റിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *