CrimeNationalNews

ബദ്‌ലാപൂർ ലൈംഗികാതിക്രമക്കേസ്: പോലീസുമായുള്ള ഏറ്റുമുട്ടലിൽ മുഖ്യപ്രതി അക്ഷയ് ഷിൻഡെ കൊല്ലപ്പെട്ടു

താനെ: മുംബയിലെ ബദ്‌ലാപൂരിൽ രണ്ട് നഴ്‌സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. അക്ഷയ് ഷിൻഡെയാണ് കൊല്ലപ്പെട്ടത്. ഇയാൾ കോൺസ്റ്റബിളിൽ നിന്ന് ആയുധം തട്ടിയെടുത്ത് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചു വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ഇന്നലെ വൈകിട്ട് അന്വേഷണത്തിൻ്റെ ഭാഗമായി താനെയിലേക്ക് കൊണ്ടുപോകവെയായിരുന്നു സംഭവം. പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായും സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും പോലീസ് പറയുന്നു. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ആരോപിച്ച് 2022ല്‍ രണ്ടാം ഭാര്യ നല്‍കിയ മറ്റൊരു കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിയെ താനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്നു പോലീസ് വ്യക്തമാക്കി.

താനെയിലെ സ്‌കൂളിൾ അറ്റൻഡറായിരുന്ന അക്ഷയ് ഷിൻഡെ ടോയ്‌ലറ്റിൽ വച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തിൽ വൻ പ്രതിഷേധമുയരുകയും ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം ട്രയിനുകൾ തടഞ്ഞിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *