സമോസ്; ഗ്രീക്ക് ദ്വീപില്‍ കുടിയേറ്റക്കാരുമായി ബോട്ട് അപകടത്തില്‍പ്പെട്ട് 3 പേര്‍ മരിച്ചു.കിഴക്കന്‍ ഈജിയന്‍ ദ്വീപായ സമോസിന്റെ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരെ ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.ബോട്ടില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതും എന്താണ് സംഭവിച്ചതെന്നോ വ്യക്തമല്ലെന്ന് തീരസംരക്ഷണ സേന തിങ്കളാഴ്ച പറഞ്ഞു.
സമോസിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മൂന്ന് കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് ബോട്ടുകളും ഒരു സ്വകാര്യ കപ്പലും കൂടാതെ ഒരു എയര്‍ഫോഴ്സ് ഹെലികോപ്റ്ററും ജീവനക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രക്ഷപ്പെടുത്തിയവരുടെ തിരിച്ചറിയല്‍ വിവരങ്ങളോ ഏത് രാജ്യക്കാരാണോ എന്നത് വ്യക്തമല്ല. വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന അഭയാര്‍ത്ഥികള്‍ പാലായനം ചെയ്യുന്ന യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഏറ്റവും പ്രശസ്തമായ റൂട്ടുകളിലൊന്നാണ് ഗ്രീസ്. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ ഗ്രീക്ക് അധികാരികള്‍ അടിച്ചമര്‍ത്തലുകള്‍ നടത്തിയിട്ടും, ആയിരക്കണക്കിന് ആളുകള്‍ അത് കടന്നുപോകുന്നുണ്ട്.