MediaNationalNews

2024 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരിടംചൂടി റിയ സിംഹ

ജയ്പൂർ: മിസ് യൂണിവേഴ്സ് ഇന്ത്യ 2024 ൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് 51പേരെ പിന്തള്ളി ഗുജറാത്തിൽ നിന്നുള്ള 18 കാരിയായ റിയ സിംഹ മികച്ച വിജയം നേടി. മത്സരം കടുത്തതായിരുന്നു. ഞായറാഴ്ച രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് റിയ സിംഹ വിജയകിരീടം ചൂടിയത്.

“ഇന്ന് ഞാൻ മിസ് യൂണിവേഴ്സ് ഇന്ത്യ 2024 കിരീടം നേടി. ഞാൻ വളരെ നന്ദിയുള്ളവളാണ്. ഈ കിരീടത്തിന് എന്നെ യോഗ്യനാണെന്ന് കരുതാൻ കഴിയുന്ന ഈ തലത്തിലെത്താൻ ഞാൻ വളരെയധികം പരിശ്രമിച്ചു. മുൻപത്തെ വിജയികളില്‍ നിന്ന് എനിക്ക് പ്രചോദനമുണ്ട് എന്നും വിജയത്തിന് പിന്നാലെ റിയ സിംഹ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ഈ വർഷം വീണ്ടും മിസ് യൂണിവേഴ്സ് കിരീടം നേടുമെന്നാണ് പ്രതീക്ഷയെന്ന് 2015ലെ മിസ് യൂണിവേഴ്സും നടിയും വിധികർത്താവുമായ ഉർവശി റൗട്ടേല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *