താനെ; മഹാരാഷ്ട്ര താനെയില്‍ ഭാര്യ സഹോദരിയെ സഹോദരി ഭര്‍ത്താവ് ബലാല്‍സംഗം ചെയ്തു.ജനുവരിയിലാണ് സഹോദരിയുടെ വീട്ടില്‍ വെച്ച് സഹോദരി ഭര്‍ത്താവിന്റെ ബലാല്‍സംഗത്തിന് യുവതി ഇരയായത്. തുടര്‍ന്നുള്ള മാസങ്ങളിലും തന്നെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നും ബലാല്‍സംഗത്തില്‍ ഗര്‍ഭിണിയായ തന്നെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.
32 കാരനായ പ്രതി തന്നെ മുംബൈയിലെ ആശുപത്രിയില്‍ എത്തിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്ന് ഇര പറഞ്ഞു. യുവതിയുടെ മാതാപിതാക്കളെയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായിരുന്നുവെന്നും അതാണ് കേസ് നല്‍കാന്‍ വൈകിയതെന്നും യുവതി പറഞ്ഞു. പ്രതിയെ പിടിക്കുകയും പ്രതിക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.