CinemaNewsSocial Media

മകളുടെ പ്രായമുള്ള നടിക്കൊപ്പം അഭിനയിക്കാൻ നാണമില്ലേ ? ബേബി സാറയെ നായികയാക്കുന്നതിൽ രൺവീർ സിംഗിനെ ട്രോളി സോഷ്യൽമീഡിയ

“ദൈവ തിരുമകൾ” എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് സാറ അർജുൻ. മലയാളത്തിലും തമിഴിലുമടക്കം അഭിനയിച്ച സാറ ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറാനുള്ള തയാറെടുപ്പിലാണ്. സൂപ്പർതാരം രൺവീർ സിംഗിന്റെ നായികയായാണ് സാറ എത്തുന്നത്. എന്നാൽ ഇതിന് പിന്നാലെ രൺവീർ സിംഗിന് നേരെ വലിയ ട്രോളുകളാണ് ഉയരുന്നത്.

മകളുടെ പ്രായമുള്ള നടിക്കൊപ്പം അഭിനയിക്കാൻ നാണമില്ലേ എന്നാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. മാത്രമല്ല രൺവീർ സിംഗിന് എത്ര വയസ്സുണ്ടെന്നും സാറയ്ക്ക് എത്ര വയസ്സുണ്ടെന്നും തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 39 കാരനായ രൺവീറിനും 19 കാരിയായ സാറയ്ക്കും അച്ഛനും മകളുമായി അഭിനയിക്കുന്നതാണ് നല്ലതെന്നും കമന്റുകൾ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *