CrimeNews

പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിച്ചിരുന്ന് വിഡിയോ എടുത്ത വിദ്യാർത്ഥി അറസ്റ്റിൽ

ബാംഗ്ലൂർ: എൻജിനിയറിങ് കോളജിൽ പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥി അറസ്റ്റിലായി. കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥി കുഷാല്‍ ഗൗഡ(21)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. കോളേജില്‍ പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന കുഷാല്‍ ഗൗഡ മൊബൈലിൽ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കേസ്.

ഏഴ് ശൗചാലയങ്ങളിലൊന്നില്‍ ഒളിച്ചിരുന്ന പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ സമയം ശൗചാലയത്തിലെത്തിയ പെണ്‍കുട്ടി വെന്റിലേറ്ററില്‍ മൊബൈല്‍ വെച്ചിരിക്കുന്നത് കണ്ടതിനെ തുടർന്ന് പ്രതിയെ പിടികൂടുകയും ആയിരുന്നു. വിദ്യാർത്ഥിനി പ്രതി ഒളിച്ചിരുന്ന ശൗചാലയം പുറത്തുനിന്ന് പൂട്ടിയിട്ടാണ് ഇയാളെ പിടിച്ചത്.

മറ്റുവിദ്യാര്‍ഥികളും അധ്യാപകരും എത്തി കുശാലിനെ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ചു. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയുടെ മൊബൈലിൽ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഏകദേശം 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് മൊബൈലിലുണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ ശൗചാലയത്തിന് സമീപം കോളേജ് അധികൃതര്‍ സിസിടിവി സ്ഥാപിച്ചിരുന്നില്ലെന്നും വനിതാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും [പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *