ഗുജറാത്ത്:ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സിംഗ്വാദ് താലൂക്കിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പിള്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ കോമ്പൗണ്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോവിന്ദ് നാഥ് ആണ് അറസ്റ്റിലായത്. ഗോവിന്ദ് നാഥ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം നടത്തുകയും അത് കുട്ടി എതിര്‍ത്തപ്പോള്‍ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് രാജ്ദീപ് സിംഗ് സാല പറഞ്ഞു. ഇക്കഴിഞ്ഞ വ്യഴാഴ്ച്ച രാവിലെ പത്ത് മണിക്ക് സ്‌കൂളിലേയ്ക്ക് കുട്ടി അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു. അപ്പോള്‍ പ്രിന്‍സിപ്പാള്‍ കോറോടിച്ച് സ്‌കൂളിലേയ്ക്ക് വരികയായിരുന്നു.
കുട്ടിയുടെ അമ്മ തനിക്ക് പോയിട്ട് ധൃതിയുണ്ടെന്നും കുട്ടിയെ കൂടെ സ്‌കൂളില്‍ എത്തിക്കുമോയെന്ന് പ്രിന്‍സിപ്പളിനോട് ചോദിക്കുകയും പ്രതി സമ്മതിക്കുകയുമായിരുന്നു. കാറില്‍ കുട്ടി കയറിയെങ്കിലും അന്നത്തെ ദിവസം പെണ്‍കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ലായെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്തപ്പോള്‍, തന്റെ കാറില്‍ കയറ്റിയ ശേഷം അവളെ സ്‌കൂളില്‍ ഇറക്കിയെന്നാണ് പ്രിന്‍സിപ്പല്‍ ആദ്യം മൊഴി നല്‍കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്.കാറില്‍ പോകുമ്പോള്‍ വഴിമധ്യേ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.
അവള്‍ എതിര്‍ത്തപ്പോള്‍, അവളുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ അയാള്‍ അവളുടെ വായും മൂക്കും പൊത്തിപ്പി അതോടെ കുട്ടി മരിക്കുകയായിരുന്നു. പിന്നീട് പ്രതി സ്‌കൂളിലെത്തി പെണ്‍കുട്ടിയുടെ മൃതദേഹവുമായി തന്റെ കാര്‍ പാര്‍ക്ക് ചെയ്തു. വൈകുന്നേരം 5 മണിയോടെ മൃതദേഹം പുറത്തെടുത്ത് സ്‌കൂള്‍ കെട്ടിടത്തിന് പിന്നില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് അവളുടെ സ്‌കൂള്‍ ബാഗും ചെരിപ്പും ക്ലാസ് മുറിയില്‍ വെച്ചു.
സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്‌കൂള്‍ കെട്ടിടത്തിന് പിന്നിലെ കോമ്പൗണ്ടില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉചനെ തന്നെ കുട്ടിയെ ലിംഖേഡ സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ അവള്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒരു ദിവസത്തിന് ശേഷം, അവളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് മനസിലായി. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്്.