
തിരുവണ്ണാമലയില്‍ മധ്യവയസ്‌കയുടെ കൊലപാതകത്തില്‍ അയല്‍വാസിയായ ആത്മീയ ഗുരു അറസ്റ്റില്‍
തിരുവണ്ണാമലയില്‍ 50 കാരിയായ മധ്യവയസ്‌കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, പോലീസ് വൃദ്ധനെ അറസ്റ്റുചെയ്തു. ശ്രീപെരുമ്പത്തൂര്‍ സമീപത്തെ മലയമ്പാക്കം സ്വദേശിനിയായ അലമേലുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലമേലുവിന്റെ അയല്‍വാസിയും ആത്മീയ ഗുരുവുമായ സ്വാമി ദക്ഷനാണ് പിടിയിലായത്. അലമേലുവിന്റെ മൃതദേഹം തടാകത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
ഇതിനിടെ, ദക്ഷന്‍ പോലീസിന് നല്‍കിയ മൊഴി അതീവ വിചിത്രമായിരുന്നു. തനിക്കൊപ്പം തിരുവണ്ണാമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ ശിഷ്യകൂടിയായ അലമേലുവിന്റെ ആവശ്യപ്രകാരമാണ് താന്‍ അവരെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. മോക്ഷം ലഭിക്കാന്‍ പുണ്യഭൂമിയായ തിരുവണ്ണാമലയില്‍ വച്ച് കൊലപ്പെടുത്താന്‍ അലമേലു ആവശ്യപ്പെട്ടെന്നും ദക്ഷന്‍ പറഞ്ഞു.
അലമേലു, ഭര്‍ത്താവിന്റെ മരണം ശേഷം മക്കളോടൊപ്പം താമസിക്കുകയായിരുന്നു. മക്കള്‍ വിവാഹിതരായതോടുകൂടി ഒറ്റപ്പെട്ട അവര്‍, ദക്ഷനുമായി അടുത്തിടപഴകാന്‍ തുടങ്ങി. രണ്ടുപേരും കഴിഞ്ഞ ദിവസം തിരുവണ്ണാമല ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു.