
മുസാഫര്‍നഗര്‍; യുപിയില്‍ പുകയില നല്‍കാന്‍ വിസമ്മതിച്ച കടക്കാരനെ സഹോദരങ്ങളായ മൂന്ന് പേര്‍ കുത്തിക്കൊന്നു. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. യുപിയിലെ കുര്‍ത്താല്‍ ഗ്രാമത്തില്‍ കട നടത്തുന്ന രാജ്വീര്‍ കശ്യപ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള സഹോദരങ്ങളായ ദീപക്, തില്ലു, മംഗു എന്നിവരെ പോലീസ് തിരയുകയാണ്.
ശനിയാഴ്ച്ച രാത്രിയില്‍ മദ്യലഹരിയില്‍ കശ്യപിന്റെ കടയിലെത്തിയ പ്രതികള്‍ പുകയില പാക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ കശ്യപ് അത് വിസമ്മതിച്ചപ്പോള്‍ അവര്‍ കുന്തം കൊണ്ട് ആക്രമിക്കുകയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കശ്യപ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും പോലീസ് അറിയിച്ചു. നിലവില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി മൂന്ന് പോലീസ് സംഘങ്ങള്‍ തിരച്ചില്‍ നടത്തുകയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഗജേന്ദ്രപാല്‍ സിംഗ് പറഞ്ഞു. മുന്‍ കരുതലിന്റെ ഭാഗമായി ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.