National

പാര്‍ക്കിലെ ഇരുമ്പ് ഗേറ്റ് വീണ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി:ബെംഗളൂരുവില്‍ പാര്‍ക്കിലെ ഗേറ്റ് ദേഹത്തേയ്ക്ക് മറിഞ്ഞ് 11 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. പാര്‍ക്കിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മല്ലേശ്വരം രാജശങ്കര പാര്‍ക്കിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് സംഭവം ഉണ്ടായത്. ഗേറ്റ് തുറക്കാന്‍ വേണ്ടി കുട്ടി ഗേറ്റ് തള്ളിയപ്പോള്‍ തകര്‍ന്ന് കുട്ടിയുടെ മേല്‍ വീഴുകയായിരുന്നു.

കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും അതുമൂലം ഒരുപാട് രക്തം നഷ്ടപ്പെടുകയും ചെയ്തിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ കെസി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.കുട്ടിക്ക് മികച്ച ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. പിജി ഹള്ളിയിലെ വിവേകാനന്ദ ബ്ലോക്കിനടുത്ത് താമസിക്കുന്ന കുട്ടി വര്‍ത്തൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ അധികാരികളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *