
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. എറണാകുളം പെരുമ്പാവൂരിൽ ആണ് സംഭവം. ബംഗാൾ സ്വദേശി സോണിയാണ് പിടിയിലായത്.
വ്യാഴാഴ്ച്ച രാത്രിയാണ് കേസിനാസ്പതമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരുമായി പ്രതി സൗഹൃദം സൂക്ഷിച്ചിരുന്നു. തുടർന്ന് അഥിതി തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും അയൽക്കാരും ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.