ഗാസ; ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോര് ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഇരു കൂട്ടരും തമ്മിലുള്ള വ്യോമാക്രമണം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇസ്രായേല്‍ ഗാസയിലെ ഒരു സ്‌കൂള്‍ ആക്രമിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അല്‍-സെയ്ടൂണ്‍ ഏരിയയില്‍ ആണ് ആക്രമണം നടന്നത്. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനി അഭയാര്‍ത്ഥികളുടെ ക്യാമ്പായി പ്രവര്‍ത്തിച്ച സ്‌കൂളിനു നേരെയാണ് ആക്രമണം.
ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അല്‍-ഫലാഹ് സ്‌കൂളിലെ ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കിയതായി ഇസ്രായേല്‍ പറഞ്ഞു, ‘ഐഡിഎഫ് സൈനികര്‍ക്കും ഇസ്രായേല്‍ രാഷ്ട്രത്തിനുമെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും’ തീവ്രവാദ സംഘം ഉപയോഗിക്കുന്നുണ്ടെന്നും അതിനെതിരെ തങ്ങള്‍ തിരിച്ചടിച്ചെന്നും ഇസ്രായേല്‍ പറഞ്ഞു.
യുദ്ധ സമയത്ത് അടച്ചുപൂട്ടിയ സ്‌കൂളില്‍ കുടിയിറക്കപ്പെട്ടവരെയാണ് പാര്‍പ്പിച്ചിരുന്നത്. കൊല്ലപ്പെട്ടവരില്‍ 13 കുട്ടികളും മൂന്ന് മാസം പ്രായമുള്ള കുട്ടിയും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചു. ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സിയും ഇതേ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുകയും സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും കൂട്ടിച്ചേര്‍ത്തു.