
കോലി DRS എടുത്തില്ല, റീപ്ലേയിൽ നോട്ട് ഔട്ട് : നിരാശയോടെ രോഹിത്ത്
ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം ബംഗ്ലാദേശ് സ്പിന്നർ മെഹിദി ഹസൻ മിറാസിൻ്റെ പന്തിൽ എൽബിഡബ്ല്യൂ നേരിട്ട് , ഡിആർഎസ് എടുക്കാത്ത വിരാട് കോഹ്ലിയുടെ തീരുമാനം ടീമിന് നിരാശയായി. അമ്പയർ റിച്ചാർഡ് കെറ്റിൽബറോയാണ് കോഹ്‌ലിയെ എൽബിഡബ്ല്യു നൽകി പുറത്താക്കിയത് .
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ട് ഇന്നിങ്സിലും മികച്ച പ്രകടനം പുറത്തെടുക്കാൻ വിരാട് കോഹ്‌ലിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്സിൽ ആറ് റൺസിന് പുറത്തായ താരം, രണ്ടാം ഇന്നിങ്സിൽ 17 റൺസേ നേടിയുള്ളൂ. ആദ്യ ഇന്നിങ്സിൽ ഹസൻ മഹ്മൂദിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ലിറ്റൺ ദാസിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. രണ്ടാം ഇന്നിങ്സിലാവട്ടെ, മെഹിദി ഹസൻ മിറാസിൻ്റെ പന്തിൽ വിക്കറ്റിന് മുന്നിൽ തകർന്ന് പുറത്തായി. ഇന്നിങ്സിൽ 37 പന്തിൽ രണ്ട് ഫോർ ഉൾപ്പെടെ 17 റൺസാണ് കോഹ്‌ലി നേടിയത്.
കോഹ്ലിയുടെ രണ്ടാം ഇന്നിങ്സിലെ പുറത്താവലിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. റീപ്ലേയിൽ പന്ത് കോഹ്‌ലിയുടെ ബാറ്റിൽ ഇൻസൈഡ് എഡ്‌ജ് കാണിച്ചിരുന്നു. ഇതോടെ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ നിരാശ പ്രകടിപ്പിച്ചു.