
നടി ഷീലയ്ക്ക് പ്രേംനസീർ പുരസ്കാരം. നടൻ പ്രേംനസിറിൻ്റെ പേരിൽ ചിറയിൻ കീഴ് പൗരാവലി ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക .
ഫെബ്രുവരി 18 ന് ചിറയിൻകീഴ് ശാർക്കര മൈതാനിയിൽ നടക്കുന്ന സ്മൃതി സംഗമത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്. വി. അനിലാൽ, ചെയർമാൻ ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൾ വാഹിദ് എന്നിവർ അറിയിച്ചു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയജോഡികളായിരുന്നു നസീറും ഷീലയും. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ നായിക – നായികന്‍മാരായി അഭിനയിച്ച താരങ്ങളെന്ന ഗിന്നസ് റെക്കോര്‍ഡും ഇരുവരുടെയും പേരിൽ തന്നെ.
ആദ്യം ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നൂറിലേറെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കും എന്നൊന്നും വിചാരിച്ചിരുന്നില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടോ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങളിലേറെയും ഹിറ്റായത് കൊണ്ടോയൊക്കെ സംഭവിച്ചുപോയതാണ്. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷം തോന്നുന്നു. പക്ഷേ അപ്പോഴും നസീര്‍ വിടപറഞ്ഞിട്ട് 35 വര്‍ഷമായി എന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ഷീല മറുപടി നൽകിയിരുന്നു.