World

ഭക്ഷണ പൊതിയില്‍ ജീവനുള്ള എലി, അടിയന്തിരമായി വിമാനം നിലത്തിറക്കി

നോര്‍വെ; വിമാനത്തില്‍ നല്‍കിയ ഭക്ഷണ പൊതിയില്‍ ജീവനുള്ള എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇറക്കി. നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ നിന്ന് സ്‌പെയിനിലെ മലാഗയിലേക്ക് പറന്ന സ്‌കാന്‍ഡിനേവിയന്‍ വിമാനത്തിലാണ് ഈ സംഭവം നടന്നത്. വിമാനത്തില്‍ ഫുഡ് പാക്കറ്റ് തുറന്നപ്പോള്‍ ജീവനുള്ള എലി യാത്രക്കാരന്‍രെ ദേഹത്തേയ്ക്ക് ചാടുകയും ഓടി പോവുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തിരമായി താഴെ ഇറക്കേണ്ടതായി വന്നു.

അതോടെ മലാഗയിലേക്ക് പറന്ന വിമാനം ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ഇറക്കി. വളരെ ഞെട്ടിക്കുന്ന സംഭവമാണ് വിമാനത്തില്‍ നടന്നതെന്നും ഒരു സാധാരണ സുരക്ഷാ നടപടിയാണ് വഴിതിരിച്ചുവിടല്‍ എന്നും എയര്‍ലൈന്‍ വക്താവ് ഒയ്സ്റ്റീന്‍ ഷ്മിഡ് എഎഫ്പിയോട് പറഞ്ഞു.

വിമാനം ലാന്‍ഡ ചെയ്തതിന് ശേഷം എലിയെ കണ്ടെത്തുന്നതിനായി വിശദമായി പരിശോധിച്ചിരുന്നു. ഇലക്ട്രിക്കല്‍ വയറിംഗുകള്‍ എലികല്‍ ചവച്ചരച്ച തിന്നാന്‍ സാധ്യത ഉള്ളതിനാല്‍ വലിയ അപകടത്തിന് കാരണമാകും. ഇത് കൊണ്ട് തന്നെ എലികള്‍ വിമാനങ്ങളില്‍ കയറുന്നത് തടയാന്‍ എയര്‍ലൈനുകള്‍ കര്‍ശനമായ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങനെ എത്തിയെന്ന് വ്യക്തമല്ലെന്നും യാത്രക്കാരനോട് തങ്ങള്‍ ക്ഷമാപണം നടത്തുകയാണെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. പരിശോധനകള്‍ക്ക് ശേഷം വിമാനം മലാഗയിലേയ്ക്ക് പറന്നു.

Leave a Reply

Your email address will not be published. Required fields are marked *