കുട്ടികളില്ലാത്തതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

താനെ; മുബൈയിലെ താനെ ജില്ലയില്‍ കുട്ടികളില്ലാത്തതിന്റ ദുഖത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ഹരേഷ് ഉഗാഡെ (28), ഭാര്യ നീലം (25) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഷഹാപൂരിലെ നദ്ഗാവ് ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു

.പ്രാഥമിക വിവരമനുസരിച്ച്, കുട്ടിയുണ്ടാകാത്തതില്‍ മനംനൊന്ത് തന്നെയാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചുവെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ വിവാഹം കഴിച്ചിട്ട് കുറച്ച് വര്‍ഷങ്ങള്‍ ആയിരുന്നു. ചികിത്സകളും ഫലം കാണാതെ വന്നതോടെയാണ് ഇരുവരും അആത്മഹത്യയിലേയ്ക്ക് നീങ്ങിയെന്നാണ് ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments