News

മുഖ്യനെ വിടാതെ അൻവർ; പി ശശി കള്ളക്കടത്ത് സംഘത്തിന്‍റെ പങ്കു പറ്റുന്നുവെന്ന് ആരോപണം

മ​ല​പ്പു​റം: അൻവറിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് പിണറായി വിജയൻ പത്ര സമ്മേളനം നടത്തിയതിന് പിന്നാലെ പ്ര​തി​ക​ര​ണ​വു​മാ​യി പിവി അ​ൻ​വ​ർ എം​എ​ൽ​എ. പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കള്ളക്കടത്ത് സംഘത്തിന്‍റെ പങ്കുപറ്റുന്ന ക്രിമിനൽ ആണെന്നായിരുന്നു അൻവർ മറുപടി നൽകിയത്. പിണറായി പത്ര സമ്മേളനം നടത്തിയതിന് പിന്നാലെ അൻവർ നിലമ്പൂരിൽ പത്ര സമ്മേളനം നടത്തുകയായിരുന്നു.

ഉ​പ​ദേ​ശ​ക സംഘം മു​ഖ്യ​മ​ന്ത്രി​യെ തെ​റ്റി​ധ​രി​പ്പി​ക്കു​ക​യാ​ണെന്നും അൻവർ തുറന്നടിച്ചു. പു​ഴു​ക്കു​ത്തു​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. സു​ജി​ത്ത് ദാ​സി​ന്‍റെ ഫോ​ൺ ചോ​ർ​ത്തി​യ​ത് ചെ​റ്റ​ത്ത​ര​മാ​ണെ​ന്ന് ഞാ​ൻ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ അ​തു പു​റ​ത്തു​വി​ടാ​തെ ര​ക്ഷ​യി​ല്ലാ​യി​രു​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഫോ​ൺ സം​ഭാ​ഷ​ണം മുഴുവനും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെന്നും ബാക്കി ​കൂ​ടി പു​റ​ത്തു​വി​ട്ടാ​ൽ ഈ ​പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യം വ​ഷ​ളാ​കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. അൻവറിനെതിരെ താനും പറയുമെന്ന് മുഖ്യൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അൻവർ തിരിച്ചും മുന്നറിയിപ്പ് നൽകിയത്.

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പു​ന​പ​രി​ശോ​ധി​ക്ക​ണമെന്നും തെ​റ്റി​ധാ​ര​ണ മാ​റു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാട് മാറുമെന്നും അദ്ദേഹം പ​റ​ഞ്ഞു. താ​ൻ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് പൊ​ലീ​സി​ലെ വ​ള​രെ കു​റ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിനൽ പൊലീസുകാരുടെ മനോവീര്യം തകർക്കുക ആണ് ലക്ഷ്യമെന്നും അൻവർ പറഞ്ഞു.

പി ശ​ശി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രമാണ് എന്നത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യമാണെന്നും അതല്ല തനിക്കെന്നും അൻവർ പറഞ്ഞു. ത​ന്‍റെ വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ള​ല്ല പി ശ​ശി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെന്നും അൻവർ മുഖ്യനെ ഓർമിപ്പിച്ചു.

ഞാ​ൻ പ​ഴ​യ കോ​ൺ​ഗ്ര​സു​കാ​ര​ൻ ത​ന്നെ​യാ​ണെന്നും ഇഎംഎ​സ് പ​ഴ​യ കോ​ൺ​ഗ്ര​സു​കാ​ര​ന​ല്ലേ എന്നും അൻവർ ചോദിച്ചു. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം നടത്തി ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടാൽ നടപടി ആകാമെന്ന ഒഴുക്കൻ നിലപാടാണ് മുഖ്യൻ ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇനിയും മുഖ്യന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന കൊള്ളക്കഥകൾ അൻവർ വെളിപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണണം.

Leave a Reply

Your email address will not be published. Required fields are marked *