CricketIPLSports

രാജസ്ഥാൻ ദുരന്തം വീണ്ടും : അവസാന ഓവർ വിജയവുമായി ലക്നൗ | IPL 2025

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025, ശനിയാഴ്ച ജയ്പൂരിൽ വെച്ചു നടന്ന ഹോം മൽസരത്തിൽ രാജസ്ഥാന് തോൽവി. ലക്നൗ ഉയർത്തിയ 181 എന്ന വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാൻ റോയൽ സ് ഫിനിഷർമാർക്കിയില്ല

അവസാന ഓവറിൽ 9 റൺസുകളായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്, ആവേശ ഖാൻ എറിഞ്ഞ ഓവറിൽ രാജസ്ഥാൻ ബാറ്റർമാർക്ക് 6 റൺസുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ലക്നൗ സൂപ്പർ ജെയ്ൻസിനു വേണ്ടി ഐഡൻ മർക്രം, ആയുഷ് ബദോണി എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ആവേശ് ഖാനാണ് മാൻ ഓഫ് ദി മാച്ച് .

‘അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ ടോപ് സ്കോറർ. 52 പന്തുകൾ നേരിട്ട താരം 74 റൺസുകളെടുത്ത് പുറത്തായി.
14 വയസ്സുകാരൻ വൈഷ്ണവ് സൂര്യവംശി , യശ്വസി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തു 85 റൺസുകളുടെ കൂട്ടുകെട്ട് സൃഷ്ടിച്ചു. മികച്ച രീതിയിൽ മുന്നേ റി കൊണ്ടിരുന്ന രാജസ്ഥാൻ ഇന്നിംഗ്സിൽ 18 ാം ഓവറിൻ്റെ അവസാന പന്തിൽ റയാൻ പരാഗ് പുറത്താകുമ്പോൾ രണ്ട് ഓവറുകളിൽ വേണ്ടിയിരുന്നത് 20 റൺസുകൾ മാത്രമായിരുന്നു. എന്നാൽ ധ്രുവ് ജൂറേൽ, ഷിമ്റോൺ ഹെറ്റ്മെയർ എന്നിവർ വീണ്ടും പരാജയപ്പെട്ടപ്പോൾ രാജസ്ഥാൻ തോൽവി 2 റൺസുകൾക്ക്.
ലക്നൗവിനുവേണ്ടി ആവേശ് ഖാൻ മൂന്നു വിക്കറ്റുകളും , ശ്രാദൂൽ താക്കൂർ, ഐഡൻ മർക്രം എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ബാറ്റിംഗ് നിരയിൽ ഓപ്പണർ മിച്ചൽ മാർഷ് നിരാശപ്പെടുത്തിയെങ്കിലും മറ്റൊരു ഓപ്പണർ ഐഡൻ മർക്രം 66 റൺസുകൾ നേടി ടോപ് സ്കോററായി , ക്യാപ്റ്റൻ ഋഷഭ് പന്തിന് മൂന്ന് റൺസുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ , നിക്കോളാസ് പൂരാൻ 11 റൺസുകൾക്ക് പുറത്തായി.
ആയുഷ് ബദോണി 50 റൺസുകൾ നേടിയപ്പോൾ ഡേവിഡ് മില്ലർ (7) അബ്ദുൾ സമദ് (30) എന്നിവർ പുറത്താകാതെ നിന്നു. രാജസ്ഥാന്റെ വാനിന്ദു ഹസരംഗ 2 വിക്കറ്റുക വീഴ്ത്തി, സന്ദീപ് ശർമയായിരുന്നു ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്.