അയോധ്യ;2025 ജനുവരിയില്‍ രാം ദര്‍ബാറിന്‍രെ പ്രാണ്‍ പ്രതിഷ്ഠ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. 2024 ജനുവരിയിലാണ് രാംലല്ലയുടെ പ്രതിമ പൂര്‍ത്തിയായത്. അതിനാല്‍ തന്നെ അടുത്ത വര്‍ഷം കൃത്യം അതേ സമയത്ത് തന്നെ ഈ പ്രതിഷ്ഠയും പൂര്‍ത്തീകരിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ആഘോഷിച്ച ഒരു ചരിത്ര സംഭവമായിരുന്നു ജനുവരി 22-ന് രാം ലല്ലയുടെ പ്രാണ്‍ പ്രതിഷ്ഠ. ഈ തീയതിയുടെ അഗാധമായ പ്രാധാന്യം കണക്കിലെടുത്താണ് 2025 ജനുവരി 22 ന് ക്ഷേത്രത്തിന്റെ ഒന്നാം നിലയില്‍ രാം ദര്‍ബാറിന്റെ പ്രാണ്‍ പ്രതിഷ്ഠ നടത്താന്‍ രാം മന്ദിര്‍ ട്രസ്റ്റ് പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം, പ്രത്യേകിച്ച് ഭഗവാന്‍ രാം ലല്ലയുടെ പ്രാണ്‍ പ്രതിഷ്ഠയ്ക്ക് ശേഷം, അയോധ്യ ഒരു സാമ്പത്തികമായും ഉയര്‍ന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറുകയും ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രത്തിനൊപ്പം 18 ക്ഷേത്രങ്ങള്‍ കൂടി നിര്‍മിക്കുന്നുണ്ട്. ഒന്നാം നിലയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ശ്രീരാമന്‍, സീതാ മാതാവ്, ലക്ഷ്മണന്‍, ഹനുമാന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാം ദര്‍ബാര്‍ ക്ഷേത്രത്തിന്റെ ഒന്നാം നിലയില്‍ സ്ഥാപിക്കും. രാജസ്ഥാനിലെ ജയ്പൂരില്‍ വെള്ള മാര്‍ബിള്‍ കൊണ്ടാണ് ഈ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാം ദര്‍ബാറിന്റെ വിഗ്രഹത്തിന്റെ ഉയരം ഏകദേശം 4.5 അടിയായിരിക്കും.
രാം ദര്‍ബാറിന്റെ പ്രാണ്‍ പ്രതിഷ്ഠ 2025 ജനുവരി 22 ന് രാം മന്ദിറില്‍ നടക്കും. അടുത്തിടെ നടന്ന ക്ഷേത്ര നിര്‍മ്മാണ സമിതി യോഗത്തിലാണ് ഈ തീരുമാനം. രാമക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങളും അതിവേഗം നിര്‍മിക്കുന്നുണ്ടെന്ന് കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നിപേന്ദ്ര മിശ്ര വ്യക്തമാക്കി.. 2024 നവംബര്‍ ആദ്യവാരം അല്ലെങ്കില്‍ ഡിസംബര്‍ ആദ്യവാരത്തോടെ രാം ദര്‍ബാര്‍ പ്രതിമകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെത്തുടര്‍ന്ന് രാമക്ഷേത്ര ട്രസ്റ്റ് പ്രാണ്‍ പ്രതിഷ്ഠയുടെ കൃത്യമായ തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.