മുബൈ; കോണ്‍ഗ്രസ് പാര്‍ട്ടിയെ വീണ്ടും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രേമോദി. ഗുണ്ടാ സംഘങ്ങളും നക്സലുകളും ചേര്‍ന്നാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ വിദേശ രാജ്യങ്ങളില്‍ പോയി ദേശത്തിന് വിരുദ്ധമായി പ്രസംഗങ്ങള്‍ നടത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വാര്‍ധ സന്ദര്‍ശന വേളയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആചാര്യ ചാണക്യ നൈപുണ്യ വികസന കേന്ദ്രം പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവയൊണ് അദ്ദേഹത്തിന്‍രെ ഈ പരമാര്‍ശം.
‘നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കുന്ന പാര്‍ട്ടി ഗണപതി പൂജയെ അനാദരിക്കില്ല… കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗണപതി പൂജയില്‍ പ്രശ്നമുണ്ട്… ഞാന്‍ ഗണപതി പൂജയ്ക്ക് പോയതാണ് അവര്‍ക്ക് പ്രശ്നമുണ്ടായത്’ എന്ന് അദ്ദേഹം പറഞ്ഞു.
യുഎസില്‍ നടത്തിയ പരമാര്‍ശങ്ങളുടെ പേരില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയും പാര്‍ട്ടിക്ക് ഇന്ത്യ വിരുദ്ധ അജണ്ടയുണ്ടെന്നും മഹാത്മഗാന്ധിയെ പോലെ ഒരു മഹാന് ബന്ധമുള്ള പാര്‍ട്ടിയല്ല ഇന്ന് കാണുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്വേഷത്തിന്‍രെ ഭൂതമാണ് കോണ്‍ഗ്രസില്‍ ഉള്ളത്. രാജ്യസ്‌നേഹത്തിന്റെ ആത്മാവ് ഇന്നത്തെ കോണ്‍ഗ്രസില്‍ അന്ത്യശ്വസം വലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.