പെരുമ്പാമ്പ് തുടയിലും അരക്കെട്ടിലും ചുറ്റി വരിഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വയോധികയ്ക്ക് മോചനം

തായ്‌ലാന്‍ഡ്; അരയില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് വയോധികയെ മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. തായ്‌ലാന്‍ഡിലെ ബാങ്കോക്കിലായിരുന്നു ഈ സംഭവം. 64 വയസ്സുള്ള ഒരു സ്ത്രീ തന്‍രെ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് തന്‍രെ തുടയില്‍ വലിയ വേദന അനുഭവപ്പെട്ടത്. നോക്കിയപ്പോള്‍ ഒരു വലിയ പെരുമ്പാമ്പ് തന്റെ അരയിലും കാലിലുമായി ചുറ്റിയിരുന്നു. 13 മുതല്‍ 16 അടി വരെ നീളമുള്ള തായ്ലന്‍ഡില്‍ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പ് ആയിരുന്നു അത്. ഏകദേശം 130 കിലോഗ്രാം ഭാരം ഇതിന് ഉണ്ടായിരുന്നു.

പെരുമ്പാമ്പ് തന്നെ ചുറ്റിപ്പിടിച്ച് അടുക്കളയുടെ തറയിലേക്ക് വീഴ്ത്തി. ഞാന്‍ അതിന്റെ തലയില്‍ പിടിച്ചെങ്കിലും അത് പിടിവിട്ടില്ലെന്നും വലിഞ്ഞു മുറുക്കിയെന്നും വല്ലാതെ ശ്വാസം മുട്ടിയിരുന്നു തനിക്കെന്നും അവര്‍ പറഞ്ഞു. പറ്റാവുന്ന ഉച്ചത്തില്‍ താന്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് ഒരു അയല്‍ക്കാരന്‍ എന്‍രെ നിലവിളി കേട്ട് ഓടി വന്നത്. അയാള്‍ ബന്ധപ്പെട്ട അധികാരികളെയും വിളിച്ചിരുന്നു. അധികാരികളെ വിളിക്കുകയും ചെയ്തു.

താന്‍ എത്തുമ്പോള്‍ ആ സ്ത്രീ അവളുടെ വാതിലില്‍ ചാരി തളര്‍ന്ന് വിളറിയ ഇരിക്കുകയായിരുന്നു. പെരുമ്പാമ്പ് അവരെ ചുറ്റി വരഞ്ഞിരുന്നു. നിരവധി തവണ അവരെ പാമ്പ് കടിക്കുകയും ചെയ്തു. പാമ്പുകളുമായുള്ള മനുഷ്യരുടെ ഏറ്റുമുട്ടല്‍ തായ്‌ലാന്‍ഡില്‍ അസാധാരണമല്ലെന്നും കഴിഞ്ഞ വര്‍ഷം 26 പേര്‍ വിഷപ്പാമ്പുകളുടെ കടിയേറ്റു മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 2023-ല്‍ 12,000 പേര്‍ക്ക് പാമ്പുകളുടെയും മറ്റ് മൃഗങ്ങളുടെയും വിഷബാധയേറ്റ് ചികിത്സ നല്‍കുകയും ചെയ്തിരുന്നുവെന്ന് റെസ്‌ക്യൂ ഓഫീസര്‍ അനുസോര്‍ണ്‍ വോങ്മലി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments